കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

കോവിഡ്: ജില്ലയിലെ മൃഗാശുപത്രികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Published on 03 May 2021 10:22 pm IST
×

കണ്ണൂര്‍: കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ മൃഗാശുപത്രികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മൃഗ ചികിത്സയുമായി ബന്ധപ്പെട്ട  സേവനങ്ങള്‍ക്ക് ഡോക്ടര്‍മാരുമായി ഫോണില്‍ ബന്ധപ്പെടാം. അത്യാവശ്യ സാഹചര്യത്തില്‍ മാത്രം നേരിട്ട് ആശുപത്രികളില്‍ എത്താം. കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണം. മൃഗാശുപത്രിയിലെത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ആശുപത്രിയില്‍ എത്തിച്ചേരുന്നവര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. മൃഗങ്ങള്‍ക്കൊപ്പം ഒരാള്‍ക്ക് മാത്രമേ അകത്ത് പ്രവേശനമുള്ളൂ. ആശുപത്രി കോമ്പൗണ്ടിനകത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒഴിവാക്കണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണിലുള്ള കര്‍ഷകര്‍ക്ക് ആവശ്യം വരികയാണെങ്കില്‍ ഫോണ്‍ മുഖാന്തരം വിവരം മൃഗാശുപത്രിയില്‍ അറിയിക്കണം. ഭവന സന്ദര്‍ശനം ആവശ്യമായ ഘട്ടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങളോടെ ഡോക്ടറുടെ സേവനം ലഭ്യമാക്കും. കര്‍ഷകര്‍ അതത് പ്രദേശത്തെ മൃഗാശുപത്രിയിലെ സേവനം തന്നെ ഉറപ്പാക്കേണ്ടതാണ്. കോവിഡ് മൂലം സ്വന്തം പ്രദേശത്തെ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ നിന്നും സേവനം ഉറപ്പാക്കാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നായ്കള്‍ക്കും പൂച്ചകള്‍ക്കുമുള്ള പ്രതിരോധ വാക്‌സിനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കണ്ടെയിന്‍മെന്റ് സോണുകളിലെ കന്നുകാലികളുടെ ഗര്‍ഭധാരണത്തിനുള്ള കുത്തിവെപ്പ്, ഗര്‍ഭ പരിശോധന എന്നിവ ഒഴിവാക്കണം. മൃഗാശുപത്രികളിലെ സേവനങ്ങളുടെ ക്രമീകരണങ്ങള്‍, മുന്‍ഗണന ക്രമീകരണങ്ങള്‍ എന്നിവ അതത് പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ അനുസരിച്ച് മാറ്റം വരുത്തുന്നതാണെന്നും ജില്ലാ മൃഗാസംരക്ഷ ഓഫിസര്‍ അറിയിച്ചു. അവശ്യ സേവനം ഉറപ്പാക്കുന്നതിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ട് വൈകിട്ട് അഞ്ച് വരെയും അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെയും 0497 2700184 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait