കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു      കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി

പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് സതീശന്‍ പാച്ചേനി

Published on 03 May 2021 5:40 pm IST
×

കണ്ണൂര്‍: മണ്ഡലത്തിലെ പരാജയത്തിനു പിന്നാലെ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച് സതീശന്‍ പാച്ചേനി. പാര്‍ട്ടി പറഞ്ഞാല്‍ ജില്ലാ നേതൃസ്ഥാനം ഒഴിയുമെന്നും താഴെ തട്ടുമുതല്‍ സംഘടനാ സംവിധാനം ശക്തമാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

കോണ്‍ഗ്രസിനുള്ളില്‍ നിന്ന് കാലുവാരല്‍ ഉണ്ടായതായി അറിയില്ല. ബി.ജെ.പിയുടെ ഒരു വിഭാഗം എല്‍.ഡി.എഫിന് വോട്ടു ചെയ്തതായും എസ്.ഡി.പി.ഐയുടെ വോട്ട് എല്‍.ഡി.എഫ് വിലക്കു വാങ്ങിയെന്നും സതീശന്‍ പാച്ചേനി ആരോപിച്ചു. കണ്ണൂരിലെ പരാജയം അപ്രതീക്ഷിതമാണ്. സംസ്ഥാനത്താകെയുണ്ടായ തരംഗം കണ്ണൂരിനെയും ബാധിച്ചിട്ടുണ്ട്. പരാജയ കാരണങ്ങള്‍ കണ്ടെത്തേണ്ടത് പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ്. കോണ്‍ഗ്രസില്‍ നിന്നും അടിയൊഴുക്കുണ്ടായതായി വിശ്വസിക്കുന്നില്ലെന്നും കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും സി.പി.എമ്മിനെ പോലെ കാഡര്‍ സംവിധാനമില്ലാത്തത് പോരായ്മയാണെന്നും പാച്ചേനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സംഘടനാ തലത്തില്‍ അഴിച്ചുപണിയിലൂടെ മാത്രമേ ഇതു പരിഹരിക്കാന്‍ കഴിയൂ. ഒരു സാധാരണ കുടുംബത്തിലെ അംഗമായ തനിക്ക് അഞ്ചു തവണ മത്സരിക്കാന്‍ പാര്‍ട്ടി അവസരം തന്നിട്ടുണ്ടെന്നും അതില്‍ പാര്‍ട്ടിയോട് കടപ്പാടുണ്ടെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. എന്നാല്‍ പാര്‍ട്ടി തന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. ഡി.സി.സി ഓഫിസ് നിര്‍മാണം പൂര്‍ത്തീകരിച്ച് അടുത്ത പാര്‍ട്ടി നേതൃത്വത്തിന് കൈമാറുകയാണ് തന്റെ ലക്ഷ്യമെന്നും പരാജയം കാരണം ഉത്തരവാദിത്വങ്ങള്‍ ഇട്ടെറിഞ്ഞ് പോകില്ലെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. കോണ്‍ഗ്രസും മുസ്‌ലിംലീഗ് പ്രവര്‍ത്തകരും ആത്മാര്‍ത്ഥമായാണ് തനിക്കുവേണ്ടി കണ്ണൂരില്‍ പ്രവര്‍ത്തിച്ചതെന്നും അവരോട് നന്ദി പറയുന്നതായും പാച്ചേനി പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait