കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു      കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി

തെരഞ്ഞെടുപ്പിലെ പരാജയം കൊണ്ട് തകര്‍ന്നുപോകില്ല: അബ്ദുല്‍ കരീംചേലേരി

Published on 03 May 2021 5:25 pm IST
×

കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ പരാജയം കൊണ്ട് തകര്‍ന്നുപോകുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ്. 1991ന് ശേഷം 2011ലാണ് മുസ്‌ലിം ലീഗിന് കണ്ണൂരില്‍ എം.എല്‍.എ ഉണ്ടാവുന്നത്. അക്കാലയളവില്‍ ശക്തമായി തന്നെയാണ് പാര്‍ട്ടി നിലകൊണ്ടതെന്നും മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി. 

കേരളത്തില്‍ ഒട്ടുക്കുമുണ്ടായിട്ടുള്ള യു.ഡി.എഫിന്റെ പരാജയത്തിന്റെ പ്രതിഫലമനമാണ് കണ്ണൂരിലും ഉണ്ടായത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയൊരു വിജയമാണ് എല്‍.ഡി.എഫിന് കിട്ടിയത്. പിണറായി സര്‍ക്കാരിന് അനുകൂലമായ നിശബ്ദ തരംഗം ഉണ്ടായത് മനസിലാക്കാന്‍ സാധിക്കാതെ പോയതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ അവസ്ഥയെ കൃത്യമായി ചൂഷണം ചെയ്യാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന ആരോപണങ്ങള്‍ക്ക് പുറമേ സര്‍ക്കാരിന് മറ്റു ചില ആരോപണങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് ഷാജിക്കുണ്ടായ പരാജയം തെരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനം ചെയ്ത് പറയേണ്ട കാര്യമാണ്. യു.ഡി.എഫിന് അനുകൂലമായ മണ്ഡലമാണ് അഴീക്കോട്. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കെ.എം ഷാജി ജയിച്ചത്. പാപ്പിനിശേരി പഞ്ചായത്തിലും അഴീക്കോട് പഞ്ചായത്തിലും എല്‍.ഡി.എഫിന്റെ ലീഡ് ചുരുക്കാന്‍ കഴിഞ്ഞില്ല. യു.ഡി.എഫിന് മേല്‍ക്കൈയുണ്ടായിരുന്ന പഞ്ചായത്തുകളില്‍ ഷാജിക്ക് അനുകൂലമായ ലീഡ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. വിശദമായ വിശകലനത്തിനു ശേഷം മാത്രമേ വ്യക്തമായി പറയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഷാജിക്കെതിരെയുണ്ടായ സര്‍ക്കാരിന്റെ നീക്കങ്ങള്‍ കേവലം ഒരു രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിട്ടുണ്ടായതല്ല. ഷാജിയെ ഏത് വിധേനയും പരാജയപ്പെടുത്തുകയെന്നത് സി.പി.എമ്മിന്റെ അജണ്ടയാണ്. അതിന്റെ ഭാഗമായുണ്ടായതാണ് ഷാജിക്കെതിരായ കേസുകളെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait