കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു      കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി

വത്സരാജിന് കൈവിട്ട മാഹി തിരിച്ചുപിടിച്ച് രമേശ് പറമ്പത്ത്

Published on 03 May 2021 5:10 pm IST
×

മാഹി: പുതുച്ചേരി നിയമസഭയിലേക്ക് 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായാണ് കോണ്‍ഗ്രസിന് മാഹി നഷ്ടപ്പെട്ടത്. മാഹിയില്‍ എം.എല്‍.എയായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ അന്നത്തെ ആഭ്യന്തര മന്ത്രി ഇ.വത്സരാജാണ് മാഹിയില്‍ പരാജയപ്പെട്ടത്. ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കിയ ഡോ. വി.രാമചന്ദ്രനാണ് വത്സരാജിനെ അട്ടിമറിച്ചത്. മൂന്നു പതിറ്റാണ്ട് കാലം കൈവള്ളയിലായിരുന്ന ഈ മണ്ഡലം കൈവിട്ടുപോയത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായിരുന്നു. വത്സരാജിന്റെ അനുഗ്രഹത്തോടെ സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ മുന്‍ നഗരസഭാ അധ്യക്ഷനും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ രമേശ് പറമ്പത്ത് ശക്തമായ മത്സരത്തിലൂടെ മാഹി പിടിച്ചെടുത്ത് കോണ്‍ഗ്രസിന്റെ മാനം കാത്തു. നാല് പതിറ്റാണ്ടിലേറെ മയ്യഴിയുടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യമാണ് രമേശ് പറമ്പത്ത്. സ്‌കൂള്‍ ലീഡറായി സംഘടനാ രംഗത്ത് എത്തിയ രമേശ് രണ്ടു തവണ മാഹി ഗവ. കോളജ് യൂണിന്‍ ചെയര്‍മാനായിരുന്നു. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും മാഹി മേഖലാ പ്രസിഡന്റായിരുന്നു. നിരവധി സംഘടനകളുടെ സാരഥിയായ രമേശ് തന്റെ കന്നി അംഗത്തിലാണ് മാഹിയുടെ എം.എല്‍.എ ആയത്. മൂന്നര പതിറ്റാണ്ടിനു ശേഷം 2006ല്‍ നടന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ ചെയര്‍മാനായ രമേശ് 2011 വരെ മാഹി നഗരസഭയെ നയിച്ചു. പള്ളൂരിലെ കര്‍ഷക തറവാട്ടില്‍ പറമ്പത്ത് കണ്ണന്റെയും കെ.ഭാരതിയുടെയും മകനാണ്. കണ്ണൂര്‍ തോട്ടട സ്വദേശിനി സയനയാണ് ഭാര്യ. മക്കള്‍: യദുകുല്‍ ആനന്ദറാം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait