കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു      കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി

കെ.കെ രമയുടെ വിജയം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറക്കും  

Published on 03 May 2021 4:49 pm IST
×

കണ്ണൂര്‍: കെ.കെ രമ 7014 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക്. വടകരയില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആര്‍.എം.പി എം.എല്‍.എ ആയി നിയമസഭയിലേക്ക് എത്തുന്നത്. 2008ല്‍ ഒഞ്ചിയത്തെ സി.പി.എം വിമതര്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍.എം.പിക്കു ചരിത്രത്തില്‍ ആദ്യമായി എം.എല്‍.എ. 

മേയ് 4നു ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് 9 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കെ.കെ രമയുടെ നിയമസഭാ പ്രവേശം എന്നതും ശ്രദ്ധേയമാണ്. ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള വോട്ടിങാണ് വടകരയില്‍ നടന്നതെന്നായിരുന്നു രമയുടെ ആദ്യ പ്രതികരണം. വിജയം രമ ടി.പി ചന്ദ്രശേഖരനു സമര്‍പ്പിച്ച് അദ്ദേഹത്തിന്റെ പ്രതിമയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആനന്ദ കണ്ണീര്‍ പൊഴിച്ചാണ് വിജയം ആഘോഷിച്ചത്. സഭയില്‍ രമയുടെ സാന്നിധ്യം സി.പി.എമ്മിനെ അസ്വസ്ഥരാക്കുന്ന ഘടകമാണ്. കൊല്ലപ്പെട്ട് 9 വര്‍ഷം കഴിഞ്ഞിട്ടും ടി.പി ചന്ദ്രശേഖരന്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പില്‍ വടകര രമയ്‌ക്കൊപ്പം ചേര്‍ന്നു നിന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ കെ.കെ രമയ്‌ക്കൊപ്പം നിന്ന വടകര അവസാന നിമിഷം വരെ കൂടെ നിന്നുവെന്നു വിജയം തെളിയിക്കുന്നു.

വടകര സീറ്റ് ആര്‍.എം.പിക്കു നല്‍കാന്‍ യു.ഡി.എഫ് തീരുമാനിച്ചപ്പോള്‍ത്തന്നെ രമയായിരിക്കണം സ്ഥാനാര്‍ഥി എന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ വിസമ്മതിച്ചെങ്കിലും രമ മത്സരിക്കുന്നില്ലെങ്കില്‍ സീറ്റ് തിരിച്ചെടുക്കുമെന്നു കോണ്‍ഗ്രസ് കര്‍ശന നിലപാട് എടുത്തതോടെയാണ് രമ മത്സര രംഗത്തേക്ക് എത്തുന്നത്. ആര്‍.എം.പിയുടെയും യു.ഡി.എഫിന്റെയും വോട്ടുകള്‍ക്കു പുറമേ നിഷ്പക്ഷ വോട്ടുകളും കൂടി ലഭിച്ചതാണു രമയുടെ വിജയത്തെ സഹായിച്ചത്. സി.പി.എമ്മിന്റെ അക്രമകൊലപാതക രാഷ്ട്രീയത്തിന്റെ ഇര എന്ന രീതിയില്‍ തുടക്കം മുതലേ രമയ്ക്ക് അനുകൂല വികാരം മണ്ഡലത്തിലുണ്ടായിരുന്നു. പ്രചാരണ രംഗത്തു സ്ത്രീകളുടെ ഉയര്‍ന്ന സാന്നിധ്യം വടകരയിലെ ട്രെന്‍ഡ് വ്യക്തമാക്കിയിരുന്നു. സാധാരണ പൊതു പരിപാടികളില്‍ ഇല്ലാത്ത വിധത്തിലായിരുന്നു സ്ത്രീ പങ്കാളിത്തം. രാഹുല്‍ഗാന്ധി പ്രചാരണത്തിനിറങ്ങിയതും രമയ്ക്കു ഗുണം ചെയ്തു.

2012 മെയ് 4നാണ് ടി.പി ചന്ദ്രശേഖരനെന്ന കമ്മ്യൂണിസ്റ്റിനെ 51 വെട്ട് വെട്ടി ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നത്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു കൊലപാതകമെന്ന ആരോപണം ശക്തമായി ഉയര്‍ന്നതോടെ, സംസ്ഥാനത്തെ പാര്‍ട്ടി കടുത്ത പ്രതിരോധത്തിലായി. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കള്‍ പോലും അറസ്റ്റിലായതോടെ പാര്‍ട്ടി നേതൃത്വത്തിന് മറുപടികളില്ലാതായി. മറ്റൊരു മെയ് 4ന് പടിവാതില്‍ക്കലെത്തി നില്‍ക്കെ ആ ഒമ്പത് വര്‍ഷത്തിനു ശേഷം വടകരയില്‍ നിന്ന് ജയിച്ചു കയറുകയാണ് രമ. ആദ്യം മത്സരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിനൊടുവിലാണ് യു.ഡി.എഫിന്റെ പിന്തുണയോടെ കെ.കെ രമ മത്സരിക്കാന്‍ തീരുമാനിച്ചത്. 

കഴിഞ്ഞ തവണ ആര്‍.എം.പി നേതാവായി മാത്രം മത്സരിച്ച കെ.കെ രമയ്ക്ക് ഇത്തവണ ഇവിടെ പ്രധാനപ്പെട്ട പ്രതിപക്ഷ മുന്നണി പിന്തുണ നല്‍കി. ലോക്താന്ത്രിക് ജനതാദള്‍ നേതാവ് മനയത്ത് ചന്ദ്രനെന്ന ശക്തനായ സോഷ്യലിസ്റ്റ് നേതാവിനെയാണ് രമ ഇവിടെ എതിരിട്ടത്. വെല്ലുവിളി ശക്തമായിരുന്നു. പക്ഷേ, ജയിച്ചു കയറുമെന്നുറപ്പിച്ച് പറഞ്ഞു രമ. എസ്.എഫ്.ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന രമയ്ക്ക് ജനങ്ങളോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല, ഒട്ടും. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള രമ പൊരുതി. ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരായ പോരാട്ടമെന്ന് പറഞ്ഞുകൊണ്ട് തന്നെ. ആ പോരാട്ടവീര്യം വടകരയിലെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. വടകരയിലെ ആര്‍.എം.പിയുടെ തിളക്കമാര്‍ന്ന ജയം കോഴിക്കോട് ജില്ലയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait