കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു      കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി

കാങ്കോല്‍ കവര്‍ച്ച: തൊരപ്പന്‍ സന്തോഷുമായി തെളിവെടുപ്പ് നടത്തി

Published on 03 May 2021 4:31 pm IST
×

പയ്യന്നൂര്‍: കാങ്കോല്‍ വൈപ്പിരിയത്ത് കവര്‍ച്ച നടത്തിയ കേസില്‍ പോലിസ് കസ്റ്റഡിയില്‍ വാങ്ങിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ നടുവില്‍ പുലിക്കുരുമ്പയിലെ തൊരപ്പന്‍ സന്തോഷ് എന്ന എന്‍.വി സന്തോഷിനെ (48) സ്ഥലത്തെത്തിച്ച് പെരിങ്ങോം പോലിസ് തെളിവെടുപ്പ് നടത്തി. വൈപ്പിരിയത്തെ ആഗ്ര ടൈല്‍സ്, റബ്ബര്‍ നഴ്‌സറി, ഹോട്ടല്‍ കറിപൗഡര്‍ നിര്‍മാണ കേന്ദ്രം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ എത്തിച്ചാണ് എസ്.ഐ അബൂബക്കര്‍ സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം തെളിവെടുപ്പ് നടത്തിയത്. സ്ഥാപനത്തില്‍ നിന്നും മോഷണം പോയ കമ്പ്യൂട്ടറും നിരീക്ഷണ കാമറയുടെ അനുബന്ധ ഉപകരണങ്ങളും സമീപത്തെ കിണറില്‍ നിന്നും പോലിസ് പ്രതിയുടെ സഹായത്തോടെ കണ്ടെത്തി. 

ഇക്കഴിഞ്ഞ ജനുവരി 18ന് പുലര്‍ച്ചെ ആണ് നാലോളം സ്ഥാപനങ്ങളില്‍ വാഹനത്തിലെത്തിയ തൊരപ്പന്‍ സന്തോഷും സംഘവും കവര്‍ച്ച നടത്തിയത്. ആഗ്രാ ടൈല്‍സ് കടയുടെ ഗ്ലാസ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. കടയിലെ മേശയില്‍ സൂക്ഷിച്ച അരലക്ഷം രൂപയും സ്ഥാപനത്തില്‍ സ്ഥാപിച്ച നിരീക്ഷണ കാമറയും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു തൊട്ടടുത്ത വൈപ്പിരിയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നഴ്‌സറിയില്‍ വിലപ്പിടിപ്പുള്ള ചെടികളും കടത്തികൊണ്ടുപോയിരുന്നു. തൊരപ്പന്‍ സന്തോഷിന്റെ കൂട്ടാളിയായ വാരം സ്വദേശി വിജേഷിനെ(27)തൊട്ടുപിന്നാലെ പോലിസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി സമീപകാലത്തെ നിരവധി മോഷണ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 17ാം തീയതി പറശിനിക്കടവ് ലോഡ്ജില്‍ നിന്നും കണ്ണൂര്‍ വാരം സ്വദേശി നാസറിന്റെ  ഗുഡ്‌സ് ഓട്ടോ വാടകയ്ക്ക് എടുത്ത് വൈകുന്നേരം ആറോടെ മോഷണം നടന്ന കാങ്കോല്‍ വൈപ്പിരിയത്ത് എത്തിയതായി പ്രതി പോലിസിനോട്സമ്മതിച്ചിട്ടുണ്ട്. സമീപത്തെ നഴ്‌സറി തോട്ടത്തില്‍ ഓട്ടോ കയറ്റിവക്കുകയും അവിടെ നിന്നും നിരീക്ഷണ കാമറയുടെ ലെന്‍സ് തിരിച്ചുവച്ച് വിലപിടിപ്പുള്ള ചെടികളും മറ്റും ഓട്ടോയില്‍ കയറ്റുകയും നിരീക്ഷണ കാമറയുടെ ഹാര്‍ഡ് ഡിസ്‌കും മറ്റും തൊട്ടടുത്ത കിണറില്‍ തള്ളിയതായും അന്വേഷണത്തില്‍ കണ്ടെത്തി. എ.എസ്.ഐ ദാമോദരന്‍, സിവില്‍ പോലിസ് ഓഫിസര്‍ പ്രശാന്ത് കോറോം, ശ്രീജിത്ത് എന്നിവരും തെളിവെടുപ്പ് സ്ഥലത്ത് ഉണ്ടായിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait