കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

കെ.എം ഷാജിയെ പൂട്ടിയ ഇടതു തന്ത്രം

Published on 03 May 2021 3:21 pm IST
×

കണ്ണൂര്‍: അഴീക്കോട് പിടിക്കുക എന്നത് ഇടതുപക്ഷത്തിന്റെ ജീവന്‍മരണ പോരാട്ടമായിരുന്നു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട സീറ്റിന് വലിയ വിലയാണ് എല്‍.ഡി.എഫിന് നല്‍കേണ്ടി വന്നത്. കെ.എം ഷാജിയെന്ന മുസ്‌ലിം ലീഗുകാരന്റെ വാക്ശരം നിയമസഭയില്‍ ഉയര്‍ന്നത് കേരളം കേട്ടതാണ്. ഇടതുപക്ഷത്തെയും മുഖ്യമന്ത്രി പിണറായി വിജയനേയും ഒരുപോലെ വിമര്‍ശിക്കുകയും അതൊക്കെ സോഷ്യല്‍ മീഡിയകളില്‍ പോലും ആഘോഷിക്കുകയും ചെയ്തത് പോയ കാലത്തെ പ്രധാന ചര്‍ച്ചകളായി. കെ.എം ഷാജിയെ അന്നു മുതല്‍ പൂട്ടാന്‍ എല്ലാ ശ്രമവും നടത്തിയിട്ടുണ്ട് എല്‍.ഡി.എഫും പ്രത്യേകിച്ച് സി.പി.എമ്മും. 

2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എം.വി.ആറിന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ നികേഷ് കുമാറിനെ പരീക്ഷിച്ച അഴീക്കോട് പക്ഷേ ഷാജിക്ക് അനുകൂലമാവുകയായിരുന്നു. അന്ന് നികേഷിനെ കെട്ടി ഇറക്കിയതു തന്നെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പരാജയമായി കാണുന്നവരുണ്ട്. എന്നാല്‍ ഇത്തവണ അതിനൊന്നും ഇടവരുത്തതെ ചിട്ടയായ പ്രവര്‍ത്തനമായിരുന്നു ഇടതുപക്ഷം കാഴ്ചവച്ചത്. മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മേല്‍നോട്ടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.വി സുമേഷ് അഴീക്കോട് വിജയിച്ചപ്പോള്‍ സ്വരുക്കൂട്ടിയ തന്ത്രങ്ങളെല്ലാം ഫലം കാണുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയിച്ചപ്പോഴും അന്ന് ഷാജിക്കെതിരേ ഉയര്‍ത്തിയ വര്‍ഗീയ കാര്‍ഡിറക്കിയെന്ന പ്രചരണം ഇടതുപക്ഷം വിടാതെ പിടിച്ചിരുന്നു. വലിയ രീതിയിലല്ലെങ്കിലും അത് അഴീക്കോട്ടെ വോട്ടിനെ 'സ്പ്ലിറ്റ്' ചെയ്യിക്കാനായി. പിന്നീട് അഴീക്കോട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു ബാച്ച് അനുവദിച്ചതിലുള്ള അഴിമതി ആരോപണവും അനധികൃത സ്വത്ത് സമ്പാദന കേസും ഷാജിയെ ശരിക്കും പൂട്ടിച്ചു. 

അടിക്കടിയുണ്ടായ വിജിലന്‍സ് പരിശോധനയും റെയ്ഡും ചോദ്യം ചെയ്യലും തുടങ്ങി ഷാജിയെയും ലീഗിനെയും നിരന്തരം വേട്ടയാടി പിണറായി സര്‍ക്കാര്‍. മണിക്കൂറുകളോളം ഷാജിയെയും ഭാര്യയെയും ചോദ്യം ചെയ്യുന്നത് വലിയ വാര്‍ത്തയായി. തെരഞ്ഞെടുപ്പ് ഘട്ടം മുന്നില്‍ നില്‍ക്കുമ്പോള്‍ വന്ന അഴിമതി ആരോപണം ചെറുത്തു നില്‍ക്കാന്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി ഷാജിക്കൊപ്പം നിലയുറപ്പിച്ചെങ്കിലും ഫലം കണ്ടില്ല. ഒരിക്കല്‍ പോലും അദ്ദേഹത്തെ അറസ്റ്റു ചെയ്യാനുള്ള തെളിവ് വിജിലന്‍സിനു ലഭിച്ചില്ലെന്നും മാത്രമല്ല കൃത്യമായ വിവരങ്ങള്‍ പോലും പുറത്തുവിടാന്‍ കഴിഞ്ഞിട്ടുമില്ല. പക്ഷേ പരിശോധനയും റെയ്ഡും നടത്തിയത് വോട്ടര്‍മാര്‍ക്കിടയിലുള്ള ഷാജിയുടെ വ്യക്തിത്വത്തെ ബാധിച്ചു. അഴിമതി നടത്തിയെന്നതിന്റെ പേരില്‍ മഞ്ചേശ്വരം എം.എല്‍.എ ഖമറുദ്ദീന്‍ ഉള്‍പ്പെടെ ലീഗിന്റെ എം.എല്‍.എമാരെ പൊതുമധ്യത്തില്‍ നിര്‍ത്തിയപ്പോള്‍ അഴീക്കോട്ടെ ലീഗിനും കാലിടറി. വലിയ ഭൂരിപക്ഷമില്ലെങ്കിലും ഷാജിയുടെ പതനം ഇടതുകോട്ടയുടെ വലിയ ആശ്വാസമാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അത്രയും ആഗ്രഹിച്ച വിജയമായിരുന്നു അഴീക്കോട് മണ്ഡലത്തിലേത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait