കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

കടവത്തൂര്‍ ബാബു പെരുവണ്ണാന്‍ നിര്യാതനായി 

Published on 03 May 2021 3:00 pm IST
×

തലശേരി: മുത്തപ്പനായും ഭഗവതിയായും നിരവധി കാവുകളില്‍ വേഷപ്പകര്‍ച്ചയാടിയ തെയ്യം കലാകാരന്‍ കടവത്തൂര്‍ ബാബു പെരുവണ്ണാന്‍ (77) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ചതിനാല്‍ നില വഷളായി. ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

വന്‍ ശിഷ്യ സമ്പത്തിനുടമയായിരുന്നു ബാബു പെരുവണ്ണാന്‍. 12ാം വയസില്‍ തെയ്യം കലാരംഗത്തേക്ക് വന്ന ബാബു പെരുവണ്ണാന്‍ മലബാറിലെ ചെറുതും വലുതുമായ അമ്പതോളം ക്ഷേത്രങ്ങളില്‍ മുത്തപ്പന്‍, ഭഗവതി, പോതി തെയ്യങ്ങള്‍ വര്‍ഷാ വര്‍ഷം കെട്ടിയാടിയിട്ടുണ്ട്. ഇതിനുപുറമെ കേരളത്തിനകത്തും പുറത്തും പല വീടുകളിലും ഗൃഹപ്രവേശന ചടങ്ങുകള്‍ക്ക് ഉള്‍പ്പടെ മുത്തപ്പ വേഷം കെട്ടി ഭക്തസഹസ്രങ്ങള്‍ക്ക് അനുഗ്രഹ വര്‍ഷം ചൊരിഞ്ഞിട്ടുണ്ട്. കൊങ്കച്ചി ക്ഷേത്രത്തിലെ ഭഗവതി തെയ്യം ഏറെ പ്രശസ്തമാണ്. വിഷുവിനോട് അടുപ്പിച്ച് നിടുമ്പ്രം ക്ഷേത്രത്തിലാണ് അവസാനമായി ദൈവ പകര്‍ച്ചയാടിയത്. ഭാര്യ: ലീല. മക്കള്‍: ബിജുള, ബിലീഷ്, ബ്രജിഷ. മരുമക്കള്‍: രാജേഷ്, സതീശന്‍, ഷൈമ. മൃതദേഹം വള്ള്യായി ശ്മശാനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait