കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

പയ്യന്നൂരില്‍ വീടുകള്‍ക്കു നേരെ പടക്കമേറ്

Published on 03 May 2021 2:02 pm IST
×

പയ്യന്നൂര്‍: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ ഇന്നലെ വിജയാഹ്ലാദത്തിന്റെ മറവില്‍ വീടുകള്‍ക്ക് നേരെ പടക്കമെറിഞ്ഞതായി പരാതി. യു.ഡി.എഫ് ബൂത്ത് ഏജന്റായിരുന്ന കരിവെള്ളൂര്‍ പെരളം കണിയാന്‍ കുന്നിലെ ടി.പി ഭാസ്‌കരന്റെ വീടിനു നേരെയാണ് പടക്കമെറിഞ്ഞത്. 

ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലിസ് സ്ഥലത്തെത്തി. ഭാസ്‌കരന്റെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ അനീഷ് ആലയില്‍, കണ്ടാലറിയാവുന്ന നാലു പേര്‍ക്കുമെതിരെയാണ് പയ്യന്നൂര്‍ പോലിസ് കേസെടുത്തത്. അതേസമയം ഇന്നലെ രാത്രി 8.30 ഓടെ രാമന്തളി വടക്കുമ്പാട്ടെ കെ.ചന്ദ്രന്റെ വീടിനു നേരെയും പടക്കമെറിഞ്ഞതായി പരാതിയുണ്ട്. പരാതിയില്‍ സി.എച്ച് ഷബീറും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെയാണ് പയ്യന്നൂര്‍ പോലിസ് കേസെടുത്തത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait