കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസില്‍ കലാപം

Published on 03 May 2021 1:54 pm IST
×

കണ്ണൂര്‍: കനത്ത തോല്‍വിയില്‍ ആടി ഉലയുകയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയം. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു. നിയമസഭ തലത്തിലും സംഘടനാ തലത്തിലും നേതൃമാറ്റം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തല ഒഴിയുമെന്നാണ് സൂചന. ഗ്രൂപ്പ് സമവാക്യങ്ങള്‍ നോക്കുമ്പോള്‍ വി.ഡി സതീശനാണ് മുന്‍തൂക്കം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി തോമസ് എന്നിവരും പരിഗണയിലുണ്ട്. ഉമ്മന്‍ചാണ്ടിയില്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറല്ല. ആരോഗ്യ നിലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയില്ലെന്ന് വ്യക്തമാക്കിയത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ കണ്ണൂരിലെ കെ.സുധാകരന്റെ പേര് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാന്‍ അനുവദിക്കണമെന്നുമാണ് മുല്ലപ്പള്ളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്നാണ് മുല്ലപ്പളളിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. അതിനാല്‍ കൂട്ടായ ആലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് ചെന്നിത്തല അറിയിച്ചത്. പരാജയം ഒരു വ്യക്തിയില്‍ അടിച്ചേല്‍പ്പിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം കാഴ്ച വെച്ചതായും പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. സംഘടനാപരമായ വീഴ്ചകള്‍ കണ്ടറിഞ്ഞു തിരുത്തണം. നേതൃമാറ്റം ആവശ്യമുണ്ടെങ്കില്‍ സംഘടന ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും ട്വന്റി ട്വന്റി പിണറായിയുടെ ബി ടീമാണെന്നും അദ്ദേഹം ആരോപിച്ചു. 

അമ്പലപ്പുഴയില്‍ പരാജയപ്പെട്ട ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജു ജില്ലയിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ആലപ്പുഴയില്‍ കഴിഞ്ഞ തവണത്തേതു പോലെ ഹരിപ്പാട് രമേശ് ചെന്നിത്തല മാത്രമാണ് ഇത്തവണയും ജയിച്ചത്. പാര്‍ട്ടിയിലെ പ്രശ്‌നം പരിഹരിക്കാതെ ഇനി മത്സര രംഗത്തേക്കില്ലെന്നാണ് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പത്മജ വേണുഗോപാല്‍ പറഞ്ഞത്. കൂടുതല്‍ പഠനത്തിന് നേതൃത്വം തയ്യാറാവണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പല മണ്ഡലങ്ങളിലും വലിയ വോട്ട് ചോര്‍ച്ച ഉണ്ടായത് ഗ്രൂപ്പ് തര്‍ക്കങ്ങളും പടലപ്പിണക്കങ്ങളും കാരണമാണ്. ഇത് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കു വഴിയൊരുക്കും. കേരള കോണ്‍ഗ്രസിന്റെ കൊഴിഞ്ഞു പോക്കും മധ്യകേരളത്തില്‍ ഉള്‍പ്പെടെ യു.ഡി.എഫിന് തിരിച്ചടിയായിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും ആരോപണമുണ്ട്. സംഘടന സംവിധാനത്തില്‍ താഴെ തട്ടില്‍ മുതല്‍ അഴിച്ചുപണിയുണ്ടായിട്ടില്ലെങ്കില്‍ ഇനിയും വലിയ തോല്‍വി നേരിടേണ്ടി വരുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഇടതുമുന്നണി പിണറായി എന്ന ഒറ്റ ബ്രാന്റില്‍ പ്രചരണ രംഗത്ത് ബഹുദൂരം മുന്നേറിയപ്പോള്‍ പ്രതിരോധിക്കാനാവാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു നേതൃത്വം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പേര് ചൂണ്ടിക്കാട്ടാനാവാത്തതും കോണ്‍ഗ്രസിന് തിരിച്ചടിയായി. തുടക്കം മുതല്‍ രമേശ്-ഉമ്മന്‍ചാണ്ടി പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും കൃത്യത വരുത്താന്‍ സാധിച്ചില്ല. ഭരണം ലഭിച്ചാലും പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടാവുമെന്ന പ്രതീതിയും ജനങ്ങളിലൂണ്ടായി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait