കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: ആലപ്പുഴയിലും വയനാടും രാജി 

ആലപ്പുഴ ഡി.സി.സി അധ്യക്ഷന്‍ എം.ലിജുവും വയനാട് ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ജി ബിജുവുമാണ്  രാജിവച്ചത് 
Published on 03 May 2021 1:11 pm IST
×

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഭാരവാഹികളുടെ രാജി. ആലപ്പുഴ ഡി.സി.സി അധ്യക്ഷന്‍ എം.ലിജുവും, വയനാട് ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ജി ബിജുവും രാജിവച്ചു. ആലപ്പുഴ ജില്ലയിലെ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ലിജുവിന്റെ രാജി. മാനന്തവാടിയില്‍ പി.കെ ജയലക്ഷ്മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് എം.ജി ബിജുവിന്റെ രാജി. മാനന്തവാടി മണ്ഡലത്തിന്റെ ചുമതല എം.ജി ബിജുവിനായിരുന്നു. 

ആലപ്പുഴയില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. ഒമ്പത് സീറ്റുകളുള്ള ജില്ലയില്‍ കോണ്‍ഗ്രസ് ജയിച്ചത് പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട് മാത്രമാണ്. എം.ലിജു തന്നെ മത്സരിച്ച അമ്പലപ്പുഴയില്‍ 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ഥി എച്ച്.സലാം വിജയിച്ചത്. 2016 തെരഞ്ഞെടുപ്പിലും ഹരിപ്പാട് മാത്രമായിരുന്നു കോണ്‍ഗ്രസിന് കിട്ടിയത്. എന്നാല്‍ 2019 ലോകസഭ തെരഞ്ഞെടുപ്പില്‍ ആരിഫ് ജയിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചിരുന്നു. ഇക്കുറി അരൂര്‍ വീണ്ടും ഇടതുപക്ഷത്തേക്ക് ചാഞ്ഞു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കായംകുളത്ത് യുവ നേതാവ് അരിത ബാബുവും പരാജയപ്പെട്ടു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait