കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

കെ.പി മോഹനന് വീണ്ടും മന്ത്രി സ്ഥാനത്തിനുള്ള സാധ്യതയേറി

Published on 03 May 2021 10:22 am IST
×

കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാരില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും എല്‍.ജെ.ഡി സ്ഥാനാര്‍ഥിയായി വിജയിച്ച കെ.പി മോഹനന് മന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യതയേറി. എല്‍.ജെ.ഡി സ്ഥാനാര്‍ഥിയായി കല്‍പ്പറ്റയില്‍ വിജയിച്ച എം.വി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയിലും മറ്റൊരു നേതാവായ മനയത്ത് ചന്ദ്രന്‍ വടകരയിലും അതിദയനീയമായി പരാജയപ്പെട്ടതോടെ ഘടക കക്ഷിയിലെ അവശേഷിച്ച അംഗമെന്ന നിലയില്‍ കെ.പി മോഹനനെ പരിഗണിക്കേണ്ടി വരും. 

നേരത്തെ എല്‍.ഡി.എഫിനൊപ്പമായിരുന്ന കെ.പി മോഹനന്‍ പിന്നീട് എല്‍.ജെ.ഡി മുന്നണി വിട്ടപ്പോള്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ കൃഷിമന്ത്രിയായി. അന്നത്തെ പെരിങ്ങളം മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയിരുന്നത്. തുടര്‍ന്ന് 2016ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പെരിങ്ങളത്ത് നിന്നും ജനവിധി തേടിയ കെ.പി മോഹനന്‍ മന്ത്രി കെ.കെ ശൈലജയോട് വന്‍ മാര്‍ജിനില്‍ തോല്‍ക്കുകയായിരുന്നു. വീണ്ടും വീരേന്ദ്ര വിഭാഗം യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറിയപ്പോള്‍ മുന്നണി ധാരണ പ്രകാരം സി.പി.എം കൂത്തുപറമ്പ് മണ്ഡലം എല്‍.ജെ.ഡിക്ക് വിട്ടുകൊടുക്കുകയായിരുന്നു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait