കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു      കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി

കൊവിഡ് പ്രതിരോധം: 31 ആരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി നിര്‍ത്തലാക്കി

Published on 02 May 2021 11:15 pm IST
×

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ 31 പ്രാഥമിക/കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി നിര്‍ത്തലാക്കിക്കൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് ഉത്തരവിട്ടു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാന പ്രകാരമാണിത്.

അഞ്ചരക്കണ്ടി, ചപ്പാരപ്പടവ്, ചെങ്ങളായി, ചെറുകുന്ന്തറ, ചിറക്കല്‍, ചിറ്റാരിപ്പറമ്പ, ധര്‍മ്മടം, എരമം കുറ്റൂര്‍, എട്ടിക്കുളം, കടന്നപ്പള്ളി, കല്യാശ്ശേരി, കാങ്കോല്‍ ആലപ്പടമ്പ, കതിരൂര്‍, കൂടാളി, കോട്ടയംമലബാര്‍, കുഞ്ഞിമംഗലം, കുറുമാത്തൂര്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം, മാട്ടൂല്‍, മൊകേരി, മൊറാഴ, മുണ്ടേരി, ന്യൂമാഹി, പന്ന്യന്നൂര്‍, പട്ടുവം, തില്ലങ്കേരി, വളപട്ടണം, വേങ്ങാട്, കാടാച്ചിറ, ഉളിക്കല്‍ എന്നീ പ്രാഥമിക/കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സായാഹ്ന ഒ.പികളാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. നിര്‍ത്തിവെച്ച സായാഹ്ന ഒ.പികളില്‍ നിയമിച്ചിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരുടെ (എന്‍.എച്ച്.എം, അഡ്ഹോക്, എല്‍.എസ്.ജി.ഡി, എച്ച്.എം.സി) സേവനം മറ്റിടങ്ങളില്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഫലപ്രദമായി വിനിയോഗിക്കേണ്ടതാണെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait