കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു      കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി

പോസ്റ്റല്‍ വോട്ടുകള്‍ തള്ളിയ സംഭവം: ടി.ഐ മധുസൂദനന്‍ പരാതി നല്‍കി

Published on 02 May 2021 10:34 pm IST
×

പയ്യന്നൂര്‍: ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ കൈപ്പിഴ മൂലം പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 614 പേരുടെ പോസ്റ്റല്‍ വോട്ടുകള്‍ തള്ളപ്പെട്ട സംഭവത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.ഐ മധുസൂദനന്‍ റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ പ്രായമായവരുടെയും അംഗപരിമിതരുടെയും വീടുകളില്‍ ചെന്ന് പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തി വാങ്ങുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ഡിക്ലറേഷന്‍ പേപ്പറില്‍ ബാലറ്റിലെ ക്രമനമ്പറിനു പകരം വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍ എഴുതിയതും ചിലത് അറ്റസ്റ്റ് ചെയ്യാന്‍ വിട്ടുപോയതും കാരണമാണ് ഭൂരിഭാഗവും തള്ളിക്കളയാന്‍ ഇടയായത്. ഈ വോട്ടുകള്‍ കൂടി എണ്ണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait