കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു      കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി

അക്രമ സാധ്യത: നാല് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ

Published on 02 May 2021 10:15 pm IST
×

തലശേരി: അക്രമ സാധ്യതകള്‍ കണക്കിലെടുത്ത് ചൊക്ലി, കൊളവല്ലൂര്‍, ന്യൂമാഹി, പാനൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മെയ് നാല് അര്‍ധരാത്രി വരെ ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം  ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും കൊവിഡ് 19 വ്യാപനം തടയാനുമാണ് സിറ്റി പോലിസ് കമ്മീഷണറുടെ അഭ്യര്‍ഥന പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഉത്തരവു പ്രകാരം ജാഥകളും ജനങ്ങള്‍ കൂട്ടംകൂടുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. തോക്ക്, മറ്റ് ആയുധങ്ങള്‍, അക്രമങ്ങള്‍ക്ക് ഉപയോഗിക്കുന്ന മറ്റു വസ്തുക്കള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും വിലക്കി. പൊതുസ്ഥലങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുക, കോലം കത്തിക്കുക, തുടങ്ങിയവയും മൂന്നില്‍ കൂടുതല്‍ ആളുകള്‍ നിയമപരമായ കാര്യങ്ങള്‍ക്ക് അല്ലാതെ കൂട്ടംചേരുന്നതും നിരോധിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുന്നതിനും  മൈക്ക് ഉപയോഗിക്കുന്നതിനും പോസിസ് അനുവാദം നല്‍കുകയില്ലെന്നും ഉത്തരവില്‍ പറയുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait