സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി       ആശ്വാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്

നിയമസഭ തെരഞ്ഞെടുപ്പ്: തകര്‍ന്നടിഞ്ഞ് യു.ഡി.എഫ് 

Published on 02 May 2021 6:31 pm IST
×

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ പ്രതീക്ഷിച്ച വിജയം നേടാനാവാതെ യു.ഡി.എഫ് തകര്‍ന്നു. നിലവില്‍ 41 സീറ്റ് മാത്രമാണ് യു.ഡി.എഫിന് നേടാനായത്. 2016ലെ തെരഞ്ഞെടുപ്പിനക്കാള്‍ ദയനീയമായ തോല്‍വിയാണ് ഇത്തവണ യു.ഡി.എഫിന് നേരിടേണ്ടി വന്നത്. ഇത് യു.ഡി.എഫിന് അകത്തു തന്നെ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കാം. മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ പ്രധാന കക്ഷിയായ മുസ്‌ലിംലീഗിന് തങ്ങളുടെ കോട്ടകള്‍ വലിയ പോറലേല്‍ക്കാതെ സംരക്ഷിക്കാനായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് നേട്ടമുണ്ടാക്കി കൊടുത്ത ശബരിമല വിഷയവും രാഹുല്‍ഗാന്ധിയുടെ സാന്നിധ്യവും മുഖ്യ പ്രചരണ ആയുധമാക്കിയിട്ടും ജനഹിതം എതിരായി. 2016ല്‍ യു.ഡി.എഫിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ മുഖ്യ പങ്ക് വഹിച്ച സോളാര്‍ ആരോപണത്തിന് സമാനമായി ലഭിച്ച സ്വര്‍ണ്ണക്കടത്ത് കേസും വിലപോയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് അടക്കം ആരോപണ വിധേയമായിട്ടും തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിപ്പിച്ച നേട്ടം മനസിലാക്കി കേരളത്തിലങ്ങോളമിങ്ങോളം പ്രചരണത്തിന് രാഹുലിനെ എത്തിച്ചെങ്കിലും അതൊന്നും ഇടതുമുന്നണിക്കും മുഖ്യമന്ത്രി പിണറായിക്കുമുള്ള ജനകീയത കുറയ്ക്കാനായില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് തോല്‍വി കടുത്ത ആഘാതമായിരിക്കും നല്‍കുക. നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും നേരിട്ട പരാജയം നേതൃപരമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഇതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തിന്റെ സ്ഥാനത്തിനും പ്രഹരമേല്‍പ്പിക്കും. തെരഞ്ഞെടുപ്പ് ഫലത്തോടെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം മുല്ലപ്പള്ളിക്കും നഷ്ടപ്പെടാനിടയുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ജനകീയത നഷ്ടപ്പെട്ട് നേതൃനിരയിലേക്ക് വരാതിരിക്കാനുള്ള അദ്ദേഹത്തിന്റെ സാധ്യതയ്ക്കും മങ്ങലേല്‍പ്പിച്ചു. ഭരണം നഷ്ടമായതോടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാനും ഇടയുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait