കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

തവനൂര്‍ നിലനിര്‍ത്തി കെ.ടി ജലീല്‍ 

Published on 02 May 2021 5:05 pm IST
×

തവനൂര്‍: മലപ്പുറത്ത് നിര്‍ണായക മത്സരം നടന്ന തവനൂരില്‍ മുന്‍ മന്ത്രി കെ.ടി ജലീലിന് വിജയം. അവസാന നിമിഷം വരെ ഉദ്വോഗം നിലനിര്‍ത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരേ 3066 വോട്ടുകള്‍ക്ക് ജലീല്‍ ജയിച്ചു. 

രൂപീകരിച്ചത് മുതല്‍ കഴിഞ്ഞ രണ്ടു തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച ജലീലിനെതിരേ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ഫിറോസ് കുന്നംപറമ്പിലിനായി. എന്നാല്‍ നേരിയ വോട്ടുകളുടെ ബലത്തില്‍ മണ്ഡലം ജലീലിനൊപ്പം നിന്നു. 2016ല്‍ 17064 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു ജലീലിന്. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ച ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടാണ് ജലീല്‍ തേരോട്ടം തുടര്‍ന്നിരുന്നത്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. ബന്ധുനിമയന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ജലീലിന് തവനൂരിലെ ജയം വലിയൊരു ആശ്വസമാണ്. 

എല്‍.ഡി.എഫിന് അത്രയേറെ മുന്‍തൂക്കമുള്ള മണ്ഡലമൊന്നുമല്ലാതിരുന്നിട്ടും ജലീല്‍ ഉണ്ടാക്കിയെടുത്ത ജനകീയാടിത്തറ ഇളക്കാന്‍ സ്ഥാനാര്‍ഥിക്കായി രണ്ടുമാസത്തോളം നെട്ടോട്ടമോടിയാണ് ഫിറോസ് കുന്നംപറമ്പിലെന്ന ജീവകാരുണ്യ പ്രവര്‍ത്തകനെ കോണ്‍ഗ്രസ് കണ്ടെത്തിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait