കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

അഴീക്കോട് കെ.വി സുമേഷിന് അട്ടിമറി വിജയം

Published on 02 May 2021 4:29 pm IST
×

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി സുമേഷിന് അട്ടിമറി വിജയം. ഹാട്രിക് ലക്ഷ്യമിട്ട് മൂന്നാം തവണയും തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയ കെ.എം ഷാജിക്ക് മേല്‍ 5574 വോട്ടിന്റെ ലീഡാണ് കെ.വി സുമേഷിനുള്ളത്. 

മണ്ഡലം നിലനിര്‍ത്താന്‍ ശക്തനായ സ്ഥാനാര്‍ഥിയെന്ന നിലയ്ക്കാണ് മൂന്നം തവണയും ഷാജിയെ യു.ഡി.എഫ് മത്സരത്തിനിറക്കിയത്. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച വിജയിച്ച ഷാജിയെ ഇത്തവണയും അഴീക്കോട് തുണയ്ക്കുമെന്ന് യു.ഡി.എഫിന് ആത്മവിശ്വാസമുണ്ടായിരുന്നു. 2016ല്‍ 2287 വോട്ടിനാണ് അഴീക്കോട് മണ്ഡലം എല്‍.ഡി.എഫിനെ കൈവിട്ടത്. മണ്ഡലം തിരിച്ചുപിടിക്കാനായി ജനകീയനായ കെ.വി സുമേഷിനെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ  സുമേഷിന്റെ ജനകീയ ഇടപെടലുകളും വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറിയെന്ന് വേണം കണക്കുകൂട്ടാന്‍.

കെ.വി സുമേഷ് (എല്‍.ഡി.എഫ്)- 21786, കെ.എം.ഷാജി (യു.ഡി.എഫ്)- 16312, കെ.രഞ്ജിത്ത് (എന്‍.ഡി.എ) എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait