കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

വിജയിച്ചു; കെ.കെ രമ നിയമസഭയിലേക്ക്

Published on 02 May 2021 3:49 pm IST
×

കോഴിക്കോട്: വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ രമ നിയമസഭയിലേക്ക്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആര്‍.എം.പി എം.എല്‍.എ ആയി നിയമസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കില്‍ രമയുടെ ഭൂരിപക്ഷം 7014. 

മേയ് നാലിന് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കെ.കെ രമയുടെ നിയമസഭാ പ്രവേശം എന്നതും ശ്രദ്ധേയമാണ്. 2008ല്‍ ഒഞ്ചിയത്തെ സി.പി.എം വിമതര്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍.എം.പിക്കു ചരിത്രത്തില്‍ ആദ്യമായി എം.എല്‍.എ എന്ന പ്രത്യേകതയുമുണ്ട്. അതേസമയം, ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള വോട്ടിങാണ് വടകരയില്‍ നടന്നതെന്നായിരുന്നു രമയുടെ ആദ്യ പ്രതികരണം. വിജയം രമ ടി.പി ചന്ദ്രശേഖരന് സമര്‍പ്പിക്കുന്നു. 

തപാല്‍വോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ മുതല്‍ കെ.കെ രമ മുന്നിലായിരുന്നു. രമയുടെ ഭൂരിപക്ഷം എല്ലാ ഘട്ടത്തിലും ഉയര്‍ന്നുനിന്നു. ഇടയ്ക്ക് 2000ല്‍ നിന്നു ഭൂരിപക്ഷം 450ലേക്കു കുറഞ്ഞെങ്കിലും അടുത്ത റൗണ്ടുകളില്‍ രമ ഭൂരിപക്ഷം തിരിച്ചുപിടിച്ചു. കോഴിക്കോട്ടെ സ്ഥാനാര്‍ഥികളില്‍ അതിവേഗം ഫിനിഷിങ് പോയിന്റില്‍ എത്തിയവരില്‍ ഒരാളും രമയായിരുന്നു. കൊല്ലപ്പെട്ട് ഒന്‍പത് വര്‍ഷം കഴിഞ്ഞിട്ടും ടി.പി ചന്ദ്രശേഖരന്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പില്‍ വടകര രമയ്‌ക്കൊപ്പം ചേര്‍ന്നു നിന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait