കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

തട്ടുകടളില്‍ കൂടുതല്‍ പരിശോധന വേണം 

ഹാന്റ് വാഷും സാനിറ്റൈസറും സാമൂഹ്യ അകലവുമില്ല
Published on 30 April 2021 1:08 pm IST
×

കണ്ണൂര്‍: നഗരത്തിലും ദേശീയപാതയോരത്തുമുള്ള തട്ടുകടകളില്‍ കൂടുതല്‍ പരിശോധന വേണം. ഭൂരിഭാഗം കടകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുകയാണ്. വൈകുന്നേരങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാതെ ചായ കുടിക്കാനെത്തുന്നവരുടെ തിരക്കാണ്. തട്ടുകടകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയും റിപോര്‍ട്ടും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്‌ട്രേഷന്‍, പഞ്ചായത്ത് ലൈസന്‍സ് എന്നിവ നിര്‍ബന്ധമായും തട്ടുകട ഉടമകളുടെ കൈവശം ഉണ്ടായിരിക്കണം. എന്നാല്‍ ഇവയൊന്നുമില്ലാതെ അധികൃതരുടെ കണ്ണില്‍ പൊടിയിട്ടാണ് പലതിന്റെയും പ്രവര്‍ത്തനം. 

വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് തട്ടുകടകളുടെ പ്രവര്‍ത്തനം. ഇവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റി പറത്തിയാണ് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുക. ഒഴിഞ്ഞ സാനിറ്റൈസര്‍ ബോട്ടിലും ഹാന്റ് വാഷുമാണ് പലയിടത്തും. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന സ്ഥലത്ത് തന്നെയാണ് ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത്. പാത്രം കഴുകാനുപയോഗിക്കുന്ന വെള്ളവും കൈകഴുകുന്ന വെള്ളവുമെല്ലാം ഒഴുക്കുന്നത് ഒരു സ്ഥലത്ത് തന്നെ. ഇറച്ചി പൊരിക്കുന്ന എണ്ണകള്‍ ഒരു ദിവസം ഉപയോഗിച്ചതു തന്നെയാണ് ആഴ്ചകളോളം പലയിടത്തും ഉപയോഗിക്കുന്നത്. ഇതില്‍ തന്നെ മറ്റ് എണ്ണക്കടികളും പൊരിച്ചെടുക്കുന്നവരുണ്ട്. രണ്ട് ദിവസം പഴകിയ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതിലൂടെ വിഷ സമാനമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. പലഹാരങ്ങള്‍ മൃദുവാകാന്‍ കൃത്യമായ അളവില്ലാതെ സോഡാപൊടിയും മറ്റ് രാസ പദാര്‍ത്ഥങ്ങളും പലരും ചേര്‍ക്കുന്നുണ്ട്. കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാനദണ്ഡം പാലിക്കാത്ത തട്ടുകടകള്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോക്ഡൗണിന് ശേഷം അധികൃതര്‍ പരിശോധന നടത്തി വരുന്നുണ്ട്. ഭൂരിഭാഗം കടകള്‍ക്കും ആദ്യം താക്കീത് നല്‍കുകയാണ് ചെയ്യുന്നത്. അത് പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. രാത്രികാലങ്ങളില്‍ തട്ടുകടകള്‍ വ്യാപമായതിനാല്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ പരിശോധന വരും ദിവസങ്ങളില്‍ ശക്തമാക്കാനൊരുങ്ങുകയാണ് അധികൃതര്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait