കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

പി.പി ലക്ഷ്മണന്‍ മറഞ്ഞുപോയ ബഹുമുഖ പ്രതിഭ; മൂന്നാം ചരമ വാര്‍ഷികം നാളെ

ജിതിന്‍പ്രകാശ്
Published on 29 April 2021 5:26 pm IST
×

കണ്ണൂര്‍: ലോകം പന്തിനു പിറകേ കണ്ണും കാതും കൂര്‍പ്പിച്ച് ടെലിവിഷനു മുന്നിലിരിമ്പോഴൊക്കെ കണ്ണൂര്‍ ജനത ഓര്‍ത്തെടുക്കുന്നൊരാളുണ്ട്.. നാളെ അദ്ദേഹത്തിന്റെ ഓര്‍മദിനമാണ്. ഫുട്‌ബോള്‍ മാത്രമല്ല കണ്ണൂരിന്റെ ബഹുമുഖ പ്രതിഭയായിരുന്നു പി.പി ലക്ഷ്മണന്‍. ഊടും പാവും എന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ അവതാരികയില്‍ സുകുമാര്‍ അഴീക്കോട് പറയുന്നുണ്ട്.. 'ജീവിതത്തിലെ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിട്ട് അവയെ മറികടന്നതാണ് എന്റെ സുഹൃത്തിന്റെ സാങ്കേതികശൈലി. ഈ മറികടക്കല്‍ വിജയമാണ് എന്ന് നാം പറയും. അദ്ദേഹം പറയുക, അത് തന്റെ സ്വഭാവത്തിന്റെ പ്രതിഫലനം എന്നുമാത്രമായിരിക്കും'.. വൈവിധ്യമാര്‍ന്ന തുറകളില്‍ തന്റേതായ മുദ്രചാര്‍ത്തിയ പ്രതിഭയായിരുന്ന കണ്ണൂരുകാരുടെ പ്രിയപ്പെട്ട ലക്ഷ്മണേട്ടന്‍. ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രൊഫഷണലിസവും ദേശീയ ലീഗും കൊണ്ടുവന്ന പി.പി.ലക്ഷ്മണന്‍ ഏര്‍പ്പെട്ട തുറകളിലെല്ലാം തന്റേതായ അടയാളങ്ങള്‍ ചാര്‍ത്തി. ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ കണ്ണൂരിനെ ലോകഫുട്‌ബോള്‍ തറവാട്ടിലേക്ക് കൈപിടിച്ചുയര്‍ത്തിയ ലക്ഷ്മണന്‍ കണ്ണൂര്‍ നഗരസഭാ ചെയര്‍മാനെന്ന നിലയിലും ലക്ഷ്മണപ്രഭ വിളക്കിച്ചേര്‍ത്തു. കായിരംഗത്ത് അത്രയേറെ സ്ഥാനങ്ങള്‍ വഹിച്ച മറ്റൊരു സംഘാടകന്‍ കണ്ണൂരില്‍ മറ്റാരുമുണ്ടാവില്ല. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഫുട്‌ബോള്‍ സംഘാടകരായ ഫിഫയുടെ അപ്പീല്‍ കമ്മിറ്റി അംഗം എന്നതിലുപരി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് അംഗം, ഫെഡറേഷന്‍കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍, ദേശീയ ഗെയിംസ് (ഫുട്‌ബോള്‍) ഡയരക്ടര്‍, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മത്സരക്കമ്മിറ്റി അംഗം, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജൂനിയര്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, വര്‍ക്കിങ് കമ്മിറ്റി അംഗം, ട്രഷറര്‍ , സെക്രട്ടറി, സീനിയര്‍ വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1999-2000 കാലയളവിലാണ് കണ്ണൂര്‍ നഗരസഭാ അധ്യക്ഷനായി അദ്ദേഹം സ്ഥാനമേറ്റത്. കായിക രംഗത്ത് സജീവമാകുമ്പോഴും രാഷ്ട്രീയത്തിലും സാമൂഹ്യ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. 
മലബാര്‍ ഡൈയിങ് ആന്റ് ഫിനിഷിങ് മില്‍സിന്റെ മാനേജിംഗ് ഡയറക്ടറെന്ന നിലയില്‍ സംരംഭകനെന്ന നിലയിലുള്ള പാടവവും ലക്ഷ്മണന്‍ കണ്ണൂരിന് കാട്ടിക്കൊടുത്തു. 


ഉന്നതങ്ങളില്‍ ഫുട്‌ബോളിന് സ്തുതി

ഫുട്‌ബോളിനെ അത്രയേറെ സ്‌നേഹിച്ച മനുഷ്യന്റെ ആത്മകഥയിലെ ഒരു അധ്യായമാണ് 'ഉന്നതങ്ങളില്‍ ഫുട്‌ബോളിന് സ്തുതി'. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉന്നത പദവി വഹിക്കുന്ന സമയത്തെ അനുഭവമായിരുന്നു അതില്‍ നിറയെ. ഇതിനു പുറമേ 'ഇന്ത്യന്‍ ഫുട്‌ബോളിന്റെ കാണാപുറങ്ങള്‍', 'ഫുട്‌ബോളിന്റെ കളിത്തൊട്ടില്‍', 'ലോകം ഉണര്‍ന്നിരുന്ന മുപ്പത് രാത്രികള്‍' തുടങ്ങിയ നിരവധി അനുഭങ്ങള്‍ ഊടും പാവുമെന്ന അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. 2006 മുതലാണ് ലക്ഷ്മണേട്ടന്‍ ഫിഫയുടെ അപ്പീല്‍ കമ്മിറ്റി അംഗമായിരുന്നത്. ഏതൊരു ആരാധകനും കൊതിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സംഘാടകരില്‍ ഒരാളാവാന്‍ അവസരം ലഭിച്ച അദ്ദേഹത്തിന് ലോകക്കപ്പ് വിശേഷങ്ങള്‍ പങ്കുവെക്കാന്‍ എന്നും അവേശമായിരുന്നു. ബ്രസീലില്‍ വച്ച് നടന്ന 2014ലെ ലോകകപ്പ് മത്സരങ്ങളെല്ലാം വാര്‍ധക്യത്തിന്റെ കടുത്ത അവശതയുണ്ടായിരുന്നിട്ടും വീട്ടിലെ ടെലിവിഷനിലൂടെ കാണുമായിരുന്നു. പുലര്‍ച്ചെ നടക്കുന്ന മത്സരം പോലും ഉറക്കമൊഴിച്ച് കാണുന്നത് ഡോക്ടര്‍കൂടിയായ ഭാര്യ വിലക്കിയാലും അതൊന്നും കാര്യമാക്കാതെ കളി കാണും. കാല്‍പ്പന്തുകളിയോടുള്ള ഈ അടങ്ങാത്ത ആവേശം തന്നെയാണ് പി.പി ലക്ഷമണനെ ലോകത്തിന്റെ നെറുകയിലെത്തിച്ചതും. ആരും കൊതിക്കുന്ന ഫിഫയുടെ ആദരം ഏറ്റുവാങ്ങിയ കേരളത്തിലെ തന്നെ അപൂര്‍വം ചിലരില്‍ ഒരാളുടെ ഓര്‍മകള്‍ കണ്ണൂര്‍ കാല്‍ടെക്‌സിലെ വീട്ടിലുണ്ട്. ഫിഫയുടെ ഫലകവും മെഡലുകളും തുടങ്ങി അദ്ദേഹത്തിനു ലഭിച്ച അപൂര്‍വ സമ്മാനങ്ങളെല്ലാം നിധിപോലെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait