കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

ഇന്ന് ലോക നൃത്തദിനം: ഓണ്‍ലൈന്‍ നൃത്തത്തിന്റെ കുളിര്‍മയില്‍ നര്‍ത്തകി

Published on 29 April 2021 4:01 pm IST
×

ഇന്ന് ലോകമെങ്ങും ഒരേ മനസായി ആലോഷിക്കുകയാണ് ലോക നൃത്തദിനം. നൃത്തത്തിലെ എക്കാലത്തേയും മികച്ച പരിഷ്‌കര്‍ത്താവായ ജിന്‍ ജോര്‍ജ് നോവറിന്റെ ജന്മദിനാണ് ലോക നൃത്തദിനമായി ലോകം ആചരിക്കുന്നത്. നൃത്തത്തിന്ന് അദ്ദേഹം നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് നൃത്ത ലോകം അദ്ദേഹത്തിന്ന് ശ്രദ്ധാഞ്ജലിയായി ഈ ദിനം സ്മരിക്കപ്പെടുന്നത്. മഹാമാരി ലോകത്തില്‍ താണ്ഡവമാടുമ്പോള്‍ നമ്മുടെ ഉത്തരേന്ത്യയില്‍ ഓക്‌സിജന്‍ കിട്ടാതെ വെന്റിലേറ്ററുകള്‍ ലഭിക്കാതെ ഐ.സി.യു മുറികള്‍ കിട്ടാതെ ആളുകള്‍ മരിച്ച് വീഴുമ്പോള്‍ ലോക നൃത്തദിനത്തിന് എന്ത് പ്രസക്തിയെന്ന ചോദ്യം ഉയര്‍ന്നേക്കാം. എങ്കിലും പലര്‍ക്കുമിത് ജീവിനോപാധിയാണ്. കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ ഓണ്‍ലൈന്‍ വഴിയാണ് പലരും ഡാന്‍സ് പഠിക്കുന്നത്. മാഹിയിലെ നൃത്താധ്യാപികയും നര്‍ത്തകിയുമായ ലിസി മുരളീധരനും മകള്‍ കലാമണ്ഡലം സരിഗയും ഈ രംഗത്ത് ഇന്ന് സജീവമാണ്. നൃത്തവും കലയും സംസ്‌കാരവുമെല്ലാം മനുഷ്യരുണ്ടെങ്കിലേ ഉള്ളൂ എന്ന് നമ്മള്‍ ഓര്‍ക്കുന്നുണ്ടെന്നും ഇതിനിടയില്‍ ജീവിക്കാനുള്ള വെപ്രാളത്തിലാണ് എല്ലാകലാകാരന്‍ന്മാരുമെന്നും ലിസി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷം എല്ലാവരും പിടിച്ചു നിന്നു. കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് കലാകാന്‍മാരെയാണ്. ഒട്ടേറെ ആത്മഹത്യകള്‍ മറ്റ് ജീവിത പ്രയാസങ്ങള്‍ ഇങ്ങിനെ പോകുന്നു കാലം. കഴിഞ്ഞ ഡിസംബര്‍ അഞ്ചു മുതല്‍ സര്‍ക്കാര്‍ നൃത്ത ക്ലാസ് തുടങ്ങാന്‍ അനുവാദം തന്നു. മാനദണ്ഡംപാലിച്ച് നല്ല രീതിയില്‍ നടന്നുവരുമ്പോഴാണ് വീണ്ടും നിയന്ത്രണം എത്തുന്നത്. പുതിയ സാങ്കേതിക വിദ്യയില്‍ ഞങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസ് 8 മാസം മുമ്പ് തുടങ്ങിയിരുന്നു. ഇന്ത്യയിലും വിദേശത്തുമായി നൂറോളം കുട്ടികള്‍ ക്ലാസില്‍ സജീവമാണ്. പുതുമയാര്‍ന്ന നൃത്താവതാരണങ്ങള്‍ അരങ്ങില്‍ എത്തിക്കാന്‍ പ്രയാസത്തിലാണ് ഞങ്ങള്‍..ദേശ-വര്‍ണ സംസ്‌കാരത്തിനുപരിയായി മനുഷ്യ മനസില്‍ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും തിരി തെളിയിക്കാന്‍ അതിര്‍ വരമ്പുകളില്ലാത്ത അംഗഭാഷയായ നൃത്തത്തിനെല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന വിശ്വാസമാണ് ഈ സന്ദേശത്തിന് പിന്നിലെന്ന് ലിസി മുരളീധരന്‍ പറയുന്നു. 


 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait