കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

ആറ് സീറ്റ് ഉറപ്പിച്ച് എല്‍.ഡി.എഫ്; അഞ്ചിടത്ത് യു.ഡി.എഫിന് പ്രതീക്ഷ

Published on 28 April 2021 4:44 pm IST
×

കണ്ണൂര്‍: കേരളം കാത്തിരിക്കുന്ന ഫലപ്രഖ്യാപനത്തിന് ഇനി നാല് ദിവസം മാത്രം ബാക്കി നില്‍ക്കേ മുന്നണികള്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍. കണ്ണൂരിലെ 11 മണ്ഡലത്തില്‍ ആറ് സീറ്റുകള്‍ ഉറപ്പിച്ച് എല്‍.ഡി.എഫും കൈവിട്ടുപോയ രണ്ട് സീറ്റുകള്‍ ഉള്‍പ്പെടെ അഞ്ച് സീറ്റുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് യു.ഡി.എഫും കാത്തിരിപ്പിലാണ്. സിറ്റിങ് സീറ്റുകളായ പയ്യന്നൂര്‍, കല്യാശേരി, ധര്‍മടം, തലശേരി, മട്ടന്നൂര്‍, തളിപ്പറമ്പ് എന്നിവയാണ് എല്‍.ഡി.എഫ് ഉറപ്പിച്ച മണ്ഡലങ്ങള്‍. നേരത്തെയുള്ള കണ്ണൂരും കൂത്തുപറമ്പും കൈവിട്ടുപോകാനിടയുണ്ടെന്നാണ് അവസാനം ലഭിക്കുന്ന സൂചന. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കണ്ണൂരില്‍ തനിയാവര്‍ത്തനമായ മത്സരമാണ് ഇത്തവണ നടന്നത്. സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനെ മത്സരത്തിനിറക്കിയപ്പോള്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ തന്നെ കളത്തിലിറക്കിയ മത്സരം യു.ഡി.എഫിന് ഗുണം ചെയ്തുവെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ കൈവിട്ടുപോയ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം തിരിച്ചുപിടിച്ച് നേതൃത്വപരമായ പങ്കുവഹിച്ച സതീശന്‍ പാച്ചേനി അങ്കത്തിനിറങ്ങുമ്പോള്‍ നേരത്തെയുണ്ടായ ഗ്രൂപ്പ് തര്‍ക്കവും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളും പരിഹരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ കണ്ണൂര്‍ സീറ്റ് 'സേഫ് സീറ്റാക്കി' മാറ്റാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. 

അവസാന നിമിഷം വരെ കടുത്ത പോരാട്ടത്തിലൂടെ കൂത്തുപറമ്പ് മണ്ഡലം പിടിച്ചെടുക്കുന്നതാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്ന മറ്റൊരു അട്ടിമറി വിജയം. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമുണ്ടായ എല്‍.ജെ.ഡി ഇത്തവണ ഇടതിനൊപ്പം പോയതോടെ കൂത്തുപറമ്പ് സീറ്റ് സി.പി.എമ്മിന് നഷ്ടമായി. ആരോഗ്യമന്ത്രി കെ.കെ ശൈലജ വിജയിച്ചു കയറിയ മണ്ഡലം കെ.പി മോഹനന് വിട്ടുനല്‍കിയതോടെ സ്ഥിതിമാറുകയായിരുന്നു. നേരത്തെ യു.ഡി.എഫ് പാളയത്തിലുണ്ടായപ്പോള്‍ കെ.പി മോഹനന്റെ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച പൊട്ടങ്കണ്ടി അബ്ദുല്ലയാണ് യു.ഡി.എഫിനായി രംഗത്തിറങ്ങിയത്. കനത്ത പോരാട്ടത്തിലൂടെ സീറ്റ് യു.ഡി.എഫ് കൊണ്ടുപോകുമെന്നാണ് മണ്ഡലത്തില്‍ നിന്നുള്ള വിലയിരുത്തല്‍. സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ സി.സദാനന്ദന്‍ മാസ്റ്ററാണ് കൂത്തുപറമ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി എത്തിയത്. ബി.ജെ.പി പെട്ടിയിലാക്കുന്ന വോട്ടും കൂത്തുപറമ്പിന്റെ കാര്യത്തില്‍ പ്രവചനങ്ങള്‍ക്ക് അപ്പുറമാകും. രണ്ട് ഘട്ടത്തിലും യു.ഡി.എഫിനെ കൈവിടാത്ത അഴീക്കോട് ഇത്തവണയും നേടുമെന്നാണ് ഒടുവില്‍ വരുന്ന റിപോര്‍ട്ട്. രണ്ടായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരിക്കും വിജയമെന്നും പറയുന്നു. സിറ്റിങ് സീറ്റായ ഇരിക്കൂര്‍, പേരാവൂര്‍ എന്നിവിടങ്ങളില്‍ പാട്ടുപാടി ജയിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. തളിപ്പറമ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ യുവ സ്ഥാനാര്‍ഥിയായ അബ്ദുല്‍ റഷീദിനു കഴിഞ്ഞിട്ടുണ്ടെങ്കിലും എല്‍.ഡി.എഫിന്റെ എം.വി ഗോവിന്ദന്‍മാഷ് തന്നെ വിജയം നേടും. മട്ടന്നൂരില്‍ കെ.കെ ശൈലജ ടീച്ചര്‍ക്ക് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷ വിജയമായിരിക്കുമെന്നാണ് മണ്ഡലത്തില്‍ നിന്നുള്ള സൂചന.പയ്യന്നൂരില്‍ ടി.ഐ മധുസൂദനന്‍ കഴിഞ്ഞ തവണത്തെ എല്‍.ഡി.എഫ് നേടിയ വോട്ടിനെക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കല്ല്യാശേരിയില്‍ എം.വിജിനും സമാനരീതിയില്‍ വിജയം നേടുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും റെക്കോര്‍ഡ് ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി മത്സര രംഗത്തു നിന്നും ഒഴിവാക്കപ്പെട്ട തലശേരിയില്‍ എല്‍.ഡി.എഫിന്റെ എ.എന്‍ ഷംസീറിന് കാര്യമായ വെല്ലുവിളിയില്ലെന്നും സ്വതന്ത്രസ്ഥാനാര്‍ഥി സി.ഒ.ടി നസീര്‍ മിന്നുംപ്രകടനം കാഴ്ചവെക്കാനും സാധ്യതയും കൂടുതലാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് വിഹിതം കൂട്ടാനായാല്‍ അത് രാഷ്ട്രീയ കേരളത്തില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിയുറക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഹ്ലാദപ്രകടനം ഉള്‍പ്പെടെ വേണ്ടെന്നുവച്ചതോടെ മുന്നണികള്‍ ഫലപ്രഖ്യാപനത്തില്‍ സംയമനം പാലിക്കണമെന്ന് അണികള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. തോല്‍വിയും ജയവും ആഘോഷിക്കുന്നതിനായി പരമാവധി സോഷ്യല്‍ മീഡിയയെ ആയിരിക്കും ആശ്രയിക്കുക. എങ്കിലും ചരിത്ര വിധിക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait