കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

കോവിഡ് വ്യാപനം: കണ്ണൂരില്‍ ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവര്‍ത്തനം നിര്‍ത്തി

Published on 25 April 2021 10:18 pm IST
×

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണം കര്‍ശനമാക്കി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സെന്‍ട്രല്‍ ജയിലിന്റെ ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവര്‍ത്തം നിര്‍ത്തി. വിപണന കൗണ്ടറുകളും താല്‍കാലികമായി നിര്‍ത്തിയതായി സൂപ്രണ്ട് അറിയിച്ചു.

ജയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് തീരുമാനം. രണ്ട് ദിവസത്തിനിടെ 154 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 83 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ ജയില്‍ ജീവനക്കാരാണ്. ഇന്നലെ അന്തേവാസികള്‍ ഉള്‍പ്പടെ 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, 500 പേരുടെ പരിശോധനാഫലം ഇനിയും കിട്ടാനുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait