കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

കെ.എം ഷാജി ബിനാമി ഇടപാടുകള്‍ ഉള്ളയാളെന്ന് എം.വി ജയരാജന്‍

Published on 13 April 2021 5:39 pm IST
×

കണ്ണൂര്‍: കെ.എം ഷാജി ബിനാമി ഇടപാടുകള്‍ ഉള്ള വ്യക്തിയാണെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍. പ്ലസ് ടു കോഴ കേസിനേക്കാളും ഗൗരവമേറിയതാണ് കള്ളപ്പണം സൂക്ഷിക്കലെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. 

ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്നതിലും അധികം പണമാണ് ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഷാജിക്ക് നിയമ വ്യവസ്ഥ ബാധകമല്ലെന്ന് ഉണ്ടോ. 38 ലക്ഷം രൂപയാണ് ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാവുന്ന തുക. തെരഞ്ഞെടുപ്പ് എക്‌സപെന്‍സിച്ചര്‍ വിഭാഗത്തെ ഷാജി അറിയിച്ചത് 14 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു എന്നാണ്. പ്ലസ് ടു കോഴ കേസില്‍ ഷാജിക്കെതിരെയുള്ള ഇ.ഡി അന്വേഷണം എന്തായി. ആ അന്വേഷണം മരവിപ്പിച്ചതാരാണ്. ഇ.ഡി അന്വേഷണം തുടരണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെടുമോ. ഷാജി എം.എല്‍.എ സ്ഥാനം ഉപേക്ഷിക്കുമോ. ഒരു മറുപടിയും യു.ഡി.എഫ് നേതൃത്വത്തിന് പറയാനാകില്ല. ഷാജിക്കെതിരേ ജനപ്രാതിനിത്യ നിയമപ്രകാരം കേസെടുക്കണം. കോഴിക്കോട്ടും കള്ളപ്പണം ഉണ്ടായിരുന്നു. ഷാജി അത് റെയ്ഡ് ഭയന്ന് മാറ്റിയതാണ്. കണ്ണൂരില്‍ റെയ്ഡ് ഉണ്ടാകില്ല എന്നാണ് ഷാജി കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait