കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Published on 13 April 2021 4:50 pm IST
×

ആലക്കോട്: വാഹന പരിശോധനക്കിടെ ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവ് ശേഖരവുമായി യുവാവ് അറസ്റ്റില്‍. നടുവില്‍ കണിയാന്‍ കുഴിയില്‍ ജെറിന്‍ ജോസി (22) നെയാണ് റേഞ്ച് എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ കെ.അഹമ്മദിന്റെ നേതൃത്വത്തില്‍ പുലിക്കുരുമ്പയില്‍ വെച്ച് പിടികൂടിയത്. 

പ്രതി പുലിക്കുരുമ്പ തോട്ടു ചാലിലും സ്‌കൂള്‍ പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തി വരുന്നുണ്ടെന്ന പരാതി ലഭിച്ചതനുസരിച്ചാണ് പരിശോധന നടത്തിയത്. കാസര്‍കോട് നിന്നും വന്‍തോതില്‍ കഞ്ചാവ് കൊണ്ടുവന്ന് തോട്ടുചാലിലെ പാറക്കെട്ടുകള്‍ക്കിടയില്‍ വെച്ച് 500 രൂപയുടെ പാക്കറ്റുകളാക്കി മൊബെല്‍ ഫോണ്‍ വഴി ആവശ്യക്കാര്‍ക്ക് ബൈക്കില്‍ എത്തിച്ചു കൊടുക്കാറാണ് പതിവ്. ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി ബൈക്കുകളാണ് പകലും രാത്രിയുമായി കഞ്ചാവിനായി മേല്‍ പ്രദേശത്ത് ടിയാനെ അന്വേഷിച്ചു എത്തിച്ചേ രാറുള്ളതെന്ന് പരിസരവാസികള്‍ പറഞ്ഞു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 59 എസ് 9737 നമ്പര്‍ ബൈക്ക് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

പാര്‍ട്ടിയില്‍ പ്രിവന്റിവ് ഓഫിസര്‍ സജീവ് പി.ആര്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ധനേഷ്.വി, രഞ്ചിത്ത്കുമാര്‍ പി.എ, മുനീര്‍ എം.ബി ഡ്രൈവര്‍ ജോജന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait