കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

മൂന്ന് മക്കളെ ഉപേക്ഷിച്ച് നാടുവിട്ടു; ഒളിവില്‍ കഴിയുകയായിരുന്ന യുവതി പോലിസ് പിടിയില്‍ 

Published on 12 April 2021 2:21 pm IST
×

ചന്തേര: മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയെ പോലിസ് അറസ്റ്റു ചെയ്തു. ചെറുവത്തൂര്‍ കണ്ണങ്കൈ സ്വദേശിനി സുചിത്ര(37)യെയാണ് ചന്തേര എസ്.ഐ പി.സി സഞ്ജയ് കുമാര്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസമാണ് രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമുള്ള യുവതി ചെറുവത്തൂര്‍ തിമിരി സ്വദേശിയായ ഷിജുവിനൊപ്പം നാടുവിട്ടത്. 

ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം പോലിസ് വയനാട് ഒണ്ടേങ്ങാടിയില്‍ വെച്ച് ഇരുവരെയും പിടികൂടി. സ്റ്റേഷനില്‍ എത്തിച്ച പോലിസ് യുവതിക്കുമേല്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട വകുപ്പുകള്‍ ഉള്‍പ്പെടെ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്കയച്ചു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait