കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

ഭണ്ഡാരമോഷണ കേസില്‍ പ്രതിയായ അയല്‍വാസി തൂങ്ങി മരിച്ച നിലയില്‍

Published on 10 April 2021 3:09 pm IST
×

അമ്പലത്തറ: ക്ഷേത്രഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച കേസില്‍ പ്രതിയായി പോലിസ് പിടിയിലായ മധ്യവയസ്‌കന്‍ മനോവിഷമത്തില്‍ തൂങ്ങി മരിച്ച നിലയില്‍. കൊടവലം അടുക്കത്തെ പരേതനായ കുഞ്ഞിക്കണ്ണന്‍-മീനാക്ഷി ദമ്പതികളുടെ മകന്‍ കുഞ്ഞികൃഷ്ണ(50)നെയാണ് തോട്ടത്തിലെ ഷെഡില്‍ തൂങ്ങി മരിച്ചനിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. 

കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ചുവെന്ന  ക്ഷേത്രകമ്മറ്റിയുടെ പരാതിയില്‍ കുഞ്ഞികൃഷ്ണനെ അമ്പലത്തറ പോലിസ് പിടികൂടിയിരുന്നു. മദ്യത്തിന് അടിമയായ ഇയാള്‍ ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിക്കുന്നതിന് ദൃക്ഷ്സാക്ഷികളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം 20ന് കുഞ്ഞികൃഷ്ണനെതിരേ അമ്പലത്തറ പോലിസ് കേസെടുത്തത്. അമിത മദ്യപാനത്തെ തുടര്‍ന്ന് അന്ന് കുഞ്ഞികൃഷ്ണനെ ബന്ധുക്കള്‍ മംഗളൂരു ഡീ അഡിക്ഷന്‍ സെന്‍ട്രലില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഡിസ്ചാര്‍ജ് ആയതിനുശേഷം ഇയാളെ അറസ്റ്റു ചെയ്യാനുള്ള നീക്കത്തിലായിരുന്നു പോലിസ്. ഇതിനിടയിലാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: മാലതി. മക്കള്‍: അഭിലാഷ്, അഭിജിത്ത്. സഹോദരങ്ങള്‍: ഉഷ, പരേതനായ ചന്ദ്രശേഖരന്‍. മൃതദേഹം അമ്പലത്തറ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait