കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു      കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി

ഡിവൈ.എസ്.പി സി.പി.എം ജില്ലാ സെക്രട്ടറിയുടെ അസിസ്റ്റന്റ്: കെ.മുരളീധരന്‍ എം.പി

Published on 10 April 2021 1:08 pm IST
×

പാനൂര്‍: പാനൂര്‍ പുല്ലൂക്കരയിലെ യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂര്‍ കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തലവന്‍ ഡിവൈ.എസ്.പി കെ.ഇസ്മായില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററുടെ അസിസ്റ്റന്റായി കോഴിക്കോട് പ്രവര്‍ത്തിച്ച ആളാണെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. കൊല്ലപ്പെട്ട മന്‍സൂറിന്റെ പുല്ലൂക്കരയിലെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സി.പി.എമ്മിനു വിടുപണി ചെയ്യുന്ന ആളാണ് ഡിവൈ.എസ്.പി. അതുകൊണ്ടാണ്ട് നീതി ലഭിക്കുമെന്ന് കരുതുന്നില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് മന്‍സൂര്‍ കൊലപാതകം. എല്ലാ അക്രമ രാഷ്ട്രീയത്തിന്റെയും കേന്ദ്ര ബിന്ദുവായ ഒരു നേതാവിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഇതിനു തെളിവാണ്. പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റംവരെയും പോകുമെന്നും മുരളീധരന്‍ പറഞ്ഞു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait