കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു      കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി

യു.ഡി.എഫ് പ്രവര്‍ത്തകനെ ഓട്ടോ തടഞ്ഞ് അക്രമിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

Published on 09 April 2021 1:16 pm IST
×

കണ്ണപുരം: ബൂത്ത് ഏജന്റുമാരെ വീട്ടിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുകയായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് ഓട്ടോ തകര്‍ത്ത കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സി.പി.എം പ്രവര്‍ത്തകരായ ചെറുകുന്നിലെ തവരക്കല്‍ മുഹമ്മദ് ഷെരീഫ് (37), കത്തനാട്ട് ഹൗസില്‍ ജിന്റോ ജോസഫ് (28), മങ്ങാടന്‍ ഹൗസില്‍ രതീഷ് (34) എന്നിവരെയാണ് എസ്.ഐ പി.രമേശനും സംഘവും അറസ്റ്റു ചെയ്തത്. 

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസം രാത്രിയിലായിരുന്നു അക്രമം. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ താവം മുണ്ടപ്രം പൂങ്കാവില്‍ എം.മുജീബ് റഹ്മാനെ(36)യാണ് സംഘടിച്ചെത്തിയ 20ഓളം സി.പി.എം പ്രവര്‍ത്തകര്‍ റോഡില്‍ കല്ലും മരവും നിരത്തി മാര്‍ഗതടസം സൃഷ്ടിച്ച് താവം തീരദേശ റോഡില്‍ വെച്ച് ആക്രമിച്ചത്. കല്യാശേരി മണ്ഡലം യു.ഡി.എഫ് ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകവെയായിരുന്നു അക്രമം. ഓട്ടോ തല്ലി തകര്‍ത്ത സംഘം മുജീബ് റഹ്മാനെ ഇരുമ്പുവടി കൊണ്ട് മാരകമായി അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ മുജീബ് റഹ്മാന്‍ ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെറുകുന്നിലെ ഓട്ടോ ഡ്രൈവറായ മുജീബിന്റെ കെ.എല്‍ 13 എ.ഡി 634 നമ്പര്‍ ഓട്ടോ അക്രമികള്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു. അക്രമവുമായി ബന്ധപ്പെട്ട് 20ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കണ്ണപുരം പോലിസ് കേസെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait