കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു      കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി

മന്‍സൂര്‍ കൊലപാതകം: യു.എ.പി.എ ചുമത്തണമെന്ന് കെ.സുധാകരന്‍ 

Published on 09 April 2021 1:04 pm IST
×

കണ്ണൂര്‍: പാനൂര്‍ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്ന് കെ.സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. മന്‍സൂറിനെ കൊന്നത് ഷുഹൈബിനെ കൊന്നതിന് സമാനമാണ്. ബോംബെറിഞ്ഞതിനു ശേഷം വെട്ടിക്കൊല്ലുകയാണ് ചെയ്തത്. ബോംബെറിഞ്ഞ് വെട്ടിക്കൊന്ന കേസില്‍ എന്തുകൊണ്ട് യു.എ.പി.എ ചുമത്തുന്നില്ല. ഈ അന്വേഷണ സംഘത്തെ അംഗീകരിക്കാന്‍ യു.ഡി.എഫ് തയാറല്ല. പോലിസ് സേനയിലെ ക്രിമിനല്‍ സംഘമാണ് അന്വേഷണ സംഘത്തിലുള്ളത്. സംഘതലവന്‍ ഡിവൈ.എസ്.പി ഇസ്മയില്‍ പ്രമോഷന്‍ വരെ വാങ്ങിയത് സി.പി.എമ്മിനെ ആശ്രയിച്ചാണ്. തികച്ചും പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നത്. നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. നീതിക്കായി കോടതിയെ സമീപിക്കേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

പോലിസ് പക്ഷപാതപരമായി പെരുമാറുന്നതിന്റെ ആദ്യ സൂചനയാണ് യു.എ.പി.എ ചുമത്താത്തത്. പോലിസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. കുറ്റകരമായ അനാസ്ഥയാണ് പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് പേരൊഴിച്ചാല്‍ സി.പി.എം ക്രിമിനല്‍ സംഘത്തില്‍ പെട്ടവരാണ് അന്വേഷണ സംഘത്തിലുള്ളത്. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് പോലിസിനെയും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്. സത്യസന്ധരായ ഐ.പി.എസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

ഇസ്മയില്‍ എന്ന ഉദ്യോഗസ്ഥന് പ്രമോഷന്‍ നല്‍കിയത് പോലും സി.പി.എം ഇടപെട്ടാണ്. പ്രതികളില്‍ 10 പേരെയും തിരിച്ചറിഞ്ഞുവെന്ന് പറയുന്ന പോലിസ്, എന്തുകൊണ്ട് ആരെയും അറസ്റ്റ് ചെയ്തില്ല? അക്രമ കേസില്‍ പ്രതിയായവരെ തല്ലിച്ചതച്ചു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും കെ.സുധാകരന്‍ ആരോപിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ വന്ന സന്ദേശം ഗൂഢാലോചനക്ക് തെളിവാണ്. സംഭവ ദിവസം അവിടെ പോയിട്ടില്ലെന്ന പാനോളി വത്സന്റെ പ്രതികരണം തന്നെ ഗൂഢാലോചനക്ക് തെളിവാണ്. ആകാശ് തില്ലങ്കേരിയുടെ സാന്നിധ്യം പാനൂരില്‍ ഉണ്ടായിരുന്നു. ആവശ്യമെങ്കില്‍ സാക്ഷികളെ ഹാജരാക്കും. മട്ടന്നൂര്‍ ഷുഹൈബിനെ കൊന്ന അതേ രീതി തന്നെയാണ് ഇവിടെയുമുള്ളത്. ഷുഹൈബ് കൊലക്കേസ് പ്രതിയുടെ സാന്നിധ്യവും ഗൂഢാലോചനയുടെ തെളിവാണ്. 

സിപിഎം എത്ര കാലം ഈ കൊലപാതകം തുടരും? സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ കാണുമ്പോള്‍ അവരോട് സഹതാപമാണ് തോന്നുന്നത്. അടങ്ങിയിരിക്കുമെന്ന് സി.പി.എമ്മും പോലിസും കരുതണ്ട. നിങ്ങള്‍ പറയുന്നത് എന്തും കേട്ട് വിഴുങ്ങുന്നവരാണ് ഞങ്ങളെന്ന് കരുതരുത്. അന്വേഷണ സംഘത്തെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait