കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി       ആറളത്ത് വയോധികയുടെ ചെവി അറുത്തു മാറ്റിയ സംഭവം: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

ജില്ലാ പഞ്ചായത്തിന്റെ കഫെശ്രീ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി

Published on 27 March 2021 10:08 pm IST
×

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലെ 'കഫെശ്രീ' ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. കണ്ണൂര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയതും മനുഷ്യോപയോഗത്തിന് പറ്റാത്തതുമായ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തത്. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം സൂപ്പര്‍വൈസര്‍ എ.കെ ദാമോദരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.  

പിടിച്ചെടുത്ത സാധനങ്ങള്‍ കോര്‍പ്പറേഷന്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ ഉദ്യോഗസ്ഥരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പോലിസില്‍ പരാതി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും, ഭീഷണിപ്പെടുത്തിയതിനും (സെക്ഷന്‍ 341, 186, 506) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait