കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

അനര്‍ഹമായി ഭക്ഷ്യകിറ്റ് വാങ്ങുന്നത് കൂടുന്നു; വീടുകളിലെത്തി റേഷന്‍ കാര്‍ഡുകള്‍ പിടികൂടും

Published on 21 January 2021 3:29 pm IST
×

തളിപ്പറമ്പ്: അനര്‍ഹമായി മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരെ വീടുകളിലെത്തി കണ്ടെത്തി പിഴ ചുമത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനം. ഭക്ഷ്യസാധനങ്ങള്‍ കൂടുതലായി ലഭിക്കുമെന്നത് കൊണ്ടാണ് ഇത്തരം കാര്‍ഡുകള്‍ കൈവശം വയ്ക്കാന്‍ താത്പര്യപ്പെടുന്നത്. പലരും കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാന്‍ തയ്യാറാകുന്നുമില്ല. ഇത്തരം കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരില്‍ ഭൂരിഭാഗവും അനര്‍ഹരും ആഡംബര കാറുകളിലും മറ്റും റേഷന്‍ കടകളിലെത്തി ഭക്ഷ്യസാധനങ്ങള്‍ വാങ്ങുന്നവരുമാണ്. ഓരോ താലൂക്കുകളിലും ഇതിനായി സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. കൊവിഡ് നീങ്ങുന്നതോടെ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. 

ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിക്കുന്ന പരാതികളില്‍ മാത്രമാണ് ഇപ്പോള്‍ വീടുകളില്‍ പോയി കാര്‍ഡ് പിടിച്ചെടുക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുള്ളൂ. മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വയ്ക്കുന്നവര്‍ക്ക് പിഴയിനത്തില്‍ വന്‍തുകയാണ് നല്‍കേണ്ടി വരിക. ഒരുലക്ഷം രൂപയോ അതിലധികമോ ചിലപ്പോള്‍ പിഴയായി ഒടുക്കേണ്ടി വരും. വാങ്ങിയ സാധനങ്ങളുടെ അളവ് കണക്കാക്കി അവയുടെ കമ്പോള വില മൊത്തമായി അത്തരക്കാരില്‍ നിന്ന് ഈടാക്കും. റേഷന്‍ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്തുന്ന നടപടികള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി നടന്നുവരികയാണ്. കൂടുതല്‍ ഊര്‍ജിതപ്പെടുത്തും. 
 
റേഷന്‍ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്താന്‍ പുതിയ സര്‍വേ നടത്തുകയാണ് അഭികാമ്യമെന്ന് ആള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യന്‍ ചൂണ്ടല്‍. വീടുകളില്‍ പോയി പരിശോധിച്ചാണ് റേഷന്‍ മാനദണ്ഡം നിശ്ചയിക്കേണ്ടത്. നിലവില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുള്ളത്. അതുമൂലം അനര്‍ഹര്‍ പലരും കടന്നുകൂടുകയും അര്‍ഹര്‍ പുറത്താകുകയും ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാരുടെ ശുപാര്‍ശകള്‍ പ്രകാരവും പല അനര്‍ഹരും കയറിക്കൂടിയിട്ടുണ്ട്. അനര്‍ഹരെ കണ്ടെത്താനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡിന് ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതാണ് അനര്‍ഹര്‍ക്ക് സൗകര്യമാകുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait