കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

ജില്ലയില്‍ ചിക്കന്‍പോക്‌സ് പടരുന്നു; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

Published on 13 January 2020 3:07 pm IST
×

കണ്ണൂര്‍: നിരന്തരമായി കാലാവസ്ഥ മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പകര്‍ച്ചവ്യാധികളും പിടിമുറുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് ചിക്കന്‍പോക്‌സ്. ഈ വര്‍ഷം തുടക്കത്തില്‍ 10 ദിവസത്തിനകം ജില്ലയില്‍ 27 പേരാണ് ചിക്കന്‍പോക്‌സ് രോഗം വന്ന് ചികിത്സ തേടിയത്. കഴിഞ്ഞ ഡിസംബറില്‍ 130 പേരും നവംബറില്‍ 113 പേരുമാണ് ചികിത്സിച്ചത്. 

പൊതുവെ എല്ലാ കാലാവസ്ഥയിലും രോഗം ബാധിക്കുമെങ്കിലും വേനല്‍കാലത്താണ് കൂടുതലായി കാണുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ചൂടു കൂടുതലാകുകയാണെങ്കില്‍ ഇത്തവണ രോഗ സാധ്യതയും തള്ളികളയാന്‍ ആകില്ല. ആദ്യത്തെ അഞ്ചു മാസങ്ങളിലാണ് പൊതുവെ ഇത്തരം രോഗങ്ങള്‍ കണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷം 1902 പേരും 2018ല്‍ 1733 പേരും ജില്ലയില്‍ ചിക്കന്‍പോക്‌സ് ബാധിച്ച് ചികിത്സ തേടി. 2019-ല്‍ ആദ്യത്തെ നാലു മാസത്തിനുള്ളില്‍ ചിക്കന്‍പോക്‌സ് ബാധിച്ചു 830 പേരാണ് ചികിത്സ തേടിയത്. ജനുവരിയില്‍ 123, ഫെബ്രുവരി 272, മാര്‍ച്ച് 330 പേരാണ് ചികിത്സിച്ചത്. 2018 ജനുവരിയില്‍ 183, ഫെബ്രുവരി 212, മാര്‍ച്ച് 248, ഏപ്രില്‍ 189, മെയ് 141 പേര്‍ക്കുമാണ് ചിക്കന്‍ബോക്‌സ് ബാധിച്ചത്. 

പൊതുവെ തെറ്റിദ്ധാരണകള്‍ കൂടുതലുള്ള രോഗമായതിനാല്‍ പലരും ചികിത്സകള്‍ തേടാന്‍ വൈകിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രോഗാരംഭത്തിനു മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് രോഗം മറ്റുളളവരിലേക്ക് കൂടുതലായി പകരുന്നത്. കുട്ടികളില്‍ വളരെ നിസാരമായി മാറിപ്പോകുന്ന ഈ അസുഖം മുതിര്‍ന്നവരില്‍ വളരെ ഗൗരവതരമാകാനും മരണപ്പെടാനും സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ചിക്കന്‍പോക്‌സിനെതിരെയുള്ള മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait