കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

കോഴി വില കുത്തനെ ഇടിഞ്ഞു

കിലോയ്ക്ക് 60-70, കോഴിക്കടകളില്‍ വന്‍ തിരക്ക്, ഹോട്ടല്‍ വിലയില്‍ മാറ്റമില്ല
Published on 30 August 2019 4:03 pm IST
×

ഇരിക്കൂര്‍: ഇടവേളയ്ക്ക് ശേഷം കോഴി വിപണിയില്‍ വില കുത്തനെ താഴോട്ട്. കിലോയ്ക്ക് 60 രൂപ മുതല്‍ 70 രൂപ വരെയാണ് ഇപ്പോഴത്തെ വില. ഈ മാസമാദ്യം 120 ന് മുകളില്‍ വില്പന നടത്തിയിരുന്നിടത്താണ് വില ഏതാണ്ട് പകുതിയിലേക്ക് എത്തി നില്‍ക്കുന്നത്. കേരള വിപണിയില്‍ കോഴി വില നിയന്ത്രിച്ചിരുന്ന തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഉത്പാദനം ഗണ്യമായി വര്‍ദ്ധിക്കുകയും പ്രളയത്തെ തുടര്‍ന്ന് കേരളത്തിലേക്ക് ചരക്കുകള്‍ എത്തിക്കാന്‍ കഴിയാത്തതും ആവശ്യക്കാര്‍ കുറഞ്ഞതുമാണ് കോഴി വില കുത്തനെ ഇടിയാന്‍ കാരണം.

കഴിഞ്ഞ റമസാന്‍ മുതല്‍ കോഴി വിലയില്‍ സ്ഥിരത പ്രകടമായിരന്നു. പെരുന്നാള്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ വില കുത്തനെ ഉയരുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയായി കോഴി വില കുത്തനെ കുറഞ്ഞ് വരികയാണ്. ഇന്നലെ ഇരിക്കൂറിലെ കോഴിക്കടകളില്‍ ചില്ലറ വില്പന നടന്നത് 65-70 രൂപ തോതിലായിരുന്നു. മൊത്തമായുള്ള കച്ചവടത്തില്‍ വില 60 ല്‍ താഴെ വരെയെത്തി. വില കുറഞ്ഞതോടെ കോഴിക്കടകളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. ശരാശരി ഒന്നര രണ്ട് കിലോ വരെ വാങ്ങിയിരുന്നവര്‍ ഇപ്പോര്‍ അഞ്ചും ആറും കിലോ കോഴികളാണ് വിലക്കുറവിനെ തുടര്‍ന്ന് വാങ്ങുന്നത്. 

കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വന്‍ വിലക്കുറവിന് അനുസൃതമായി കേരളത്തിലെ ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന കോഴികള്‍ക്കും വില ഗണ്യമായി കുറക്കേണ്ട നിര്‍ബന്ധ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് കോഴി കര്‍ഷകര്‍ വിലപിക്കുന്നു. ശരാശരി 70 രൂപയോളം ഉത്പാദന ചെലവ് വരുന്ന കോഴിയാണ് അയല്‍ സംസ്ഥാനങ്ങളിലെ ഉത്പാദന കൂടുതല്‍ കാരണം കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടി വരുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രളയത്തെ തുടര്‍ന്നും കാലവര്‍ഷത്തെ തുടര്‍ന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിട്ടതും കടുത്ത സാമ്പത്തിക മാന്ദ്യവും ഉയര്‍ന്ന വില നല്‍കി കോഴിയിറച്ചി വാങ്ങുന്നവരില്‍ കുറവുണ്ടായതായും വ്യാപാരികള്‍ സമ്മതിക്കുന്നു. 

എന്നാല്‍, ഈ വിലക്കുറവൊന്നും ഹോട്ടലുകളില്‍ വില്‍പന നടത്തുന്ന കോഴി വിഭവങ്ങളില്‍ പ്രതിഫലിക്കുന്നില്ല. കോഴി വില കൂടുമ്പോള്‍ ഹോട്ടലിലെ കോഴി വിഭവങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നതിനനുസൃതമായി വില ഗണ്യമായി കുറയുമ്പോള്‍ കുറയുന്നില്ലെന്നുള്ളത് വസ്തുതയാണ്. കോഴിയുടെ വിലക്കുറവ് തിരിച്ചടിയായത് മത്സ്യ വിപണിക്കാണ്. കോഴി വിലയും മത്തിയുടെ വിലയും ഇപ്പോള്‍ ഏതാണ്ട് ഒരു പോലെയായിട്ടുണ്ട്. ട്രോളിങ്ങ് നിരോധനം കഴിഞ്ഞതിന് ശേഷം നല്ല വിലയുണ്ടായിരുന്ന മീന്‍ വിപണി കോഴി വില കുറഞ്ഞതോടെ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.ഓണ വിപണി ലക്ഷ്യമിട്ട് ചില അയല്‍ സംസ്ഥാന ലോബികള്‍ കേരളത്തിലെ കോഴി കര്‍ഷകരെ പരമാവധി നഷ്ടത്തിലാക്കി ഉയര്‍ന്ന വിലയില്‍ വിപണി പിടിക്കാനുള്ള തന്ത്രമാണിപ്പോഴത്തെ വിലക്കുറവിന് പിന്നിലെന്നും ചില വ്യാപാരികളുടെയും കര്‍ഷകരുടെയും കിട മത്സരവും വിലക്കുറവിന് കാരണമാകുന്നതായും പറയപ്പെടുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait