നല്ല നാടന്‍ ബീഫ് കറി; വായില്‍ വെള്ളമൂറുന്നുണ്ടോ? 

Published on 15 December 2017 4:25 pm IST
×

നല്ല നാടന്‍ ബീഫ് കറിയോടൊപ്പം വെള്ളയപ്പമോ കപ്പയൊ കുത്തരിച്ചോറൊ കഴിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. വായില്‍ വെള്ളമൂറുന്നുണ്ടോ? എങ്കില്‍ ഇതാ ഈ റെസിപ്പി നോക്കി ബീഫ് കറി തയ്യാറാക്കിക്കോളൂ...

ചേരുവകള്‍:

1) ബീഫ് - അരക്കിലോ
2) സവാള - മൂന്നെണ്ണം
3) കുരുമുളകുപൊടി- എരിവിന് പാകത്തിന്
4) ഇഞ്ചി - ഒരു കഷണം
5) വെളുത്തുള്ളി - ഒരുകുടം
6) മുളക് പൊടി - ഒരു സ്പൂണ്‍
7) മല്ലിപ്പൊടി - ഒരു വലിയ സ്പൂണ്‍
8) പച്ചമുളക് - നാലോ അഞ്ചോ
9) പെരുംജീരകപ്പൊടി - ഒരു സ്പൂണ്‍ 
10) ഏലക്കായ് - നാല് 
11) ഗ്രാമ്ബൂ - ആറോ ഏഴോ 
12) കറുവപ്പട്ട - ഒരു കഷണം 
13) കച്ചോലം - ഒരെണ്ണം 
14) ജാതിക്ക - ഒന്നിന്റെ പകുതി 
15) ചെറുനാരങ്ങ - ഒരെണ്ണം 
16) വെളിച്ചെണ്ണ 
17) മല്ലിയില 
18) കറിവേപ്പില

തയ്യാറാക്കുന്ന വിധം:

ബീഫ് നാരങ്ങാ നീരും ഉപ്പും കുരുമുളകും പുരട്ടി കുറച്ചു നേരം മാരിനേറ്റ് ചെയ്യുക. 4 മുതല്‍ 14 വരെയുള്ള ചേരുവകള്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് പെയ്സ്റ്റ് ആയി എടുക്കുക.സവാള വെളിച്ചെണ്ണയില്‍ നന്നായി വഴറ്റി ഗോള്‍ഡന്‍ ബ്രൗണ്‍ പരുവമായി തുടങ്ങുമ്‌ബോള്‍ അരച്ചുവെച്ച മസാലയും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

ഇതിലേക്ക് മാരിനേറ്റ് ചെയ്തുവെച്ച ബീഫും കറിവേപ്പിലയും മല്ലിയിലയും രണ്ട് ഗ്ലാസ് വെള്ളവും ചേര്‍ത്തു കുക്കറില്‍ 4-5 വിസില്‍ വരുന്നത് വരെ വേവിക്കുക ആവി പൂര്‍ണമായും പോയതിനു ശേഷം വെയിറ്റ് ഇടാതെ മുക്കാല്‍ മണിക്കൂറോളം ചെറിയ തീയില്‍ വേവിക്കുക. നല്ല എണ്ണ തെളിയുന്ന പരുവം ആകുമ്‌ബോള്‍ സ്റ്റൗ ഓഫ് ചെയ്യാം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait