വാവാച്ചിയിലേക്ക് വരൂ...വെജിറ്റബിള്‍ കോക്ടെയില്‍ കുടിക്കാം

കാള്‍ടക്സിലെ കോക്ടെയില്‍ ചരിതം
റഹ്മ കരീം
Published on 08 December 2017 11:15 am IST
×

കണ്ണൂര്‍: രുചി വൈഭവങ്ങള്‍ തേടിപ്പോകാന്‍ ആരും മടിക്കില്ല. എന്നാല്‍ ഒരുഗ്ലാസ് ജ്യൂസിനായി മൈലുകള്‍ താണ്ടി എത്തുന്നത് എന്തിന് എന്നത് ആരെയും ഒന്ന് ചിന്തിപ്പിക്കും. കണ്ണൂര്‍ കാള്‍ടെക്സിലെ വാവാച്ചി റീഫ്രഷിങ്ങ് സ്റ്റോറിലേക്ക് വെജിറ്റബിള്‍ കോക്‌ടെയിലിനായി ദിവസവും കിലോമീറ്ററുകള്‍ താണ്ടി എത്തുന്നത് നിരവധി പേരാണ്.
       ചെറിയൊരു മുറിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റോറില്‍ ഇരിക്കാനുള്ള സൗകര്യം കുറവായതിനാല്‍ കടയുടെ പുറത്തും റോഡരികില്‍ നിന്നുമൊക്കെയായാണ് ആളുകള്‍ കോക്‌ടെയില്‍ കുടിക്കുന്നത്. ഏത് സമയവും ഇവിടെ ആളുകളുടെ തിരക്കായിരിക്കും. വൈകുന്നേരമായാല്‍ സ്‌കൂള്‍ കുട്ടികളും ജോലിചെയ്ത് മടങ്ങുന്നവരുമാണ് പ്രധാന കസ്റ്റമേഴ്സ്. ഒരുഗ്ലാസ് കോക്‌ടെയിലിന് 50 രൂപയാണ് വില. പപ്പായ, ക്യാരറ്റ്, ഐസ്‌ക്രിം, പാല്‍, അണ്ടിപ്പരിപ്പ്, മുന്തിരി, അനാര്‍ എന്നിവ ചേര്‍ത്താണ് കോക്‌ടെയില്‍ ഉണ്ടാക്കുന്നത്.
      ഇവിടെ നിന്ന് ഒരുതവണ കോക്‌ടെയില്‍ കുടിച്ചവര്‍ പിന്നെ എത്തുന്നത് കുടുംബവും സുഹൃത്തുക്കളുമൊക്കെയായാണ്. കഴിച്ചവരുടെ അഭിപ്രായത്തിലൂടെ മാത്രമാണ് ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ കട നിലനില്‍ക്കുന്നത്. പപ്പായ, പൈനാപ്പിള്‍ എന്നിവയുടെ വ്യത്യസ്തമായ ഷെയ്ക്കുകളും ജ്യൂസുകളും ഇവിടെ ഉണ്ട്.

 

 

 

 

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait