ബ്രോയ്‌ലര്‍ ചിക്കനില്‍ ആന്റിബയോട്ടിക് നിരോധിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി

Published on 04 December 2018 11:46 am IST
×

ന്യൂഡല്‍ഹി: ബ്രോയ്‌ലര്‍ ചിക്കനില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് രാജ്യത്ത് നിരോധിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. ഇത് ഉപയോഗിക്കുന്നതു മൂലം ഇറച്ചി കഴിക്കുന്ന മനുഷ്യരില്‍ ആന്റിബയോട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണിത്. ഇറച്ചി കോഴികള്‍ അതിവേഗത്തില്‍ വളരുന്നതിന് ഉപയോഗിച്ചുവരുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് നിരോധിക്കാനാണ് ആലോചന. മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാല്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. അതേസമയം രാജ്യത്തെ ബ്രോയലര്‍ കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. മക്‌ഡോംണാള്‍ഡ്, പിസ്സ ഹട്ട്, കെഎഫ്‌സി തുടങ്ങിയ കമ്പനികളുടെ ചിക്കന്‍ വിഭവങ്ങളിലും ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മൃഗസംരക്ഷണ വകുപ്പ്, ഡയറി ആന്റി ഫിഷറീസ്, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്റ് ഫാമേഴ്‌സ് വെല്‍ഫെയര്‍, മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍, ഡ്രഗ് കണ്‍ട്രോളര്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളും
കോളിസ്റ്റിന്‍ ആന്റിബയോട്ടിക് ഉപയോഗിക്കരുതെന്ന് ശുപാര്‍ശ ചെയ്തിരുന്നു. വിഷയത്തില്‍ ഈ വകുപ്പുകള്‍ നടത്തിയ വിശദമായ അന്വേഷണത്തിനു ശേഷമായിരുന്നു ഇത്. ഇതോടെയാണ് കോളിസ്റ്റിന്‍ ആന്റിബയോട്ടിക് നിരോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

chicken

Related News

Latest News

Loading...please wait