ഹോട്ടലുകളില്‍ വ്യാപക പരിശോധന; മൂന്ന് മാസം പഴക്കമുള്ള പാല്‍ ഉള്‍പ്പെടെ പിടികൂടി

Published on 25 September 2018 3:00 pm IST
×

കണ്ണൂര്‍: നഗരത്തില്‍ വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്തു വിളമ്പുന്ന ഹോട്ടലുകളിലും കൂള്‍ബാറുകളിലും കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. രാവിലെ ഏഴു മുതല്‍ തുടര്‍ന്ന പരിശോധനയില്‍ പഴയസ്റ്റാന്‍ഡിനു സമീപത്തെ അക്വാറിസ് ഹോട്ടലില്‍ നിന്ന് പഴകിയ പൊറോട്ടയും കറികളും പിടിച്ചെടുത്തു. എസ്.എന്‍ പാര്‍ക്കിലെ ഗൗരിശങ്കര്‍ ഹോട്ടലില്‍ നിന്ന് വൃത്തി ഹീനമായ സാഹചര്യത്തില്‍ പാകംചെയ്ത പച്ചക്കറികളും ഹോട്ടല്‍ ബീച്ചില്‍ നിന്ന് ചിക്കന്‍ കറിയും ചപ്പാത്തിയും പിടികൂടി. സോന റസ്‌റ്റോറന്റില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് കവറും ഫോര്‍ട് റോഡിലെ ബെസ്റ്റ് കൂള്‍ ബാറില്‍ നിന്ന് മൂന്ന് മാസം പഴക്കമുള്ള പാല്‍ എന്നിവയും പിടികൂടി. കോര്‍പറേഷന്‍ എ ഡിവിനില്‍ നടന്ന രാവിലെ പത്തുവരെ നീണ്ട പരിശോധന വരും ദിവസങ്ങളില്‍ മറ്റു ഡിവിനിലും തുടരും. 
   നടപടിയെടുത്ത സ്ഥാപന ഉടമകളില്‍ നിന്ന് പിഴയീടാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ന്മാരായ ബോബീഷ്, ഹംസ, സജിനി എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

food

Related News

Latest News

Loading...please wait