ചിക്കന്‍ ബോള്‍ ഉണ്ടാക്കാം

Published on 23 September 2018 4:59 pm IST
×

ചിക്കന്‍ ബോള്‍ തയ്യാറാക്കുന്ന വിധം:
ഇതിനായി ആദ്യം അര കിലോ എല്ലില്ലാത്ത ചിക്കന്‍ ആവശൃത്തിന് ഉപ്പും , കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടിയും , അര സ്പൂണ്‍ കുരുമുളകു പൊടിയും , ഓരോ സ്പൂണ്‍ ഇഞ്ചി , വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വേവിക്കുക. ചൂടാറിയാല്‍ മിക്‌സിയില്‍ ഒന്ന് അരച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി 3 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് 2 സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഓരോ സ്പൂണ്‍ ഇഞ്ചി ,.വെളുത്തുള്ളി , പച്ചമുളക് ചതച്ചത് ചേര്‍ത്ത് വഴറ്റുക. ആവശൃത്തിനുള്ള ഉപ്പും , കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് അര സ്പൂണ്‍ ഗരം മസാല പൊടിയും , അര സ്പൂണ്‍ പെരും ജീരക പൊടിയും , അര സ്പൂണ്‍ കുരുമുളക് പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് അരച്ചു വെച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ബ്രെഡ് സ്ലൈസ് 4എണ്ണം പൊടിച്ചത് ഇതിലേക്ക് ചേര്‍ത്ത് മിക്‌സ് ചെയ്യുക. ആവശൃത്തിനുള്ള മല്ലിയിലയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ചൂടാറിയാല്‍ ബോള്‍ ആകൃതിയില്‍ ഉരുട്ടിയെടുത്ത് മുട്ട അടിച്ചതില്‍ ഡിപ്പ് ചെയ്ത് ബ്രെഡ് പൊടിയില്‍ പൊതിഞ്ഞ് ചൂടാക്കിയ എണ്ണയില്‍ പൊരിച്ചെടുക്കാം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait