പാലട പ്രഥമന്‍ തയ്യാറാക്കാം

Published on 02 September 2018 1:07 pm IST
×

ചേരുവകള്‍
പാലട - നൂറു ഗ്രാം
പഞ്ചസാര - ഇരുന്നൂറ് ഗ്രാം
പാല്‍ - ഒന്നര ലിറ്റര്‍
അണ്ടിപ്പരിപ്പ് - 25 ഗ്രാം
ഉണക്കമുന്തിരി - 25 ഗ്രാം
ഏലയ്ക്ക - 2 എണ്ണം
നെയ് - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
അട ആദ്യം ചൂടുവെള്ളത്തില്‍ രണ്ടുമിനിട്ട് നേരം മുക്കിയിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക (ഇങ്ങനെ ചെയ്യുന്നത് വഴി അടയുടെ കഷണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാം). അതിനുശേഷം വെള്ളമൊഴിച്ച് നന്നായി വേവിച്ചു വയ്ക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ പാല്‍ തിളപ്പിയ്ക്കുക. അതിനെ ചെറുതീയില്‍ തുടര്‍ച്ചയായി ഇളക്കിക്കൊണ്ട് ആദ്യമുണ്ടായിരുന്നതിന്റെ ഏകദേശം പകുതിയായി വറ്റിയ്ക്കുക. ഇതിലേയ്ക്ക് പഞ്ചസാരയും വേവിച്ച അടയും ഏലയ്ക്കാ വറുത്ത് പൊടിച്ചതും ചേര്‍ക്കുക. അതിലേയ്ക്ക് നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് പത്തുമിനിട്ട് അടച്ച് വച്ച് വേവിയ്ക്കുക. പാല്‍ തിളപ്പിച്ച് വറ്റിയ്ക്കുന്ന സമയം ലാഭിയ്ക്കാന്‍ തിളപ്പിച്ച പാലില്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് കുറുക്കിയെടുക്കുന്ന രീതിയും നിലവിലുണ്ട്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait