സ്‌പെഷ്യല്‍ മുട്ട സിര്‍ക്ക

Published on 29 August 2018 12:21 pm IST
×

മുട്ട സിര്‍ക്ക തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

പച്ചരി - 2 കപ്പ്

ചോറ് - 1 കപ്പ്

മുട്ട - 2

പാല്‍ / തേങ്ങാപാല്‍ - 2 ടേബിള്‍ സ്പൂണ്‍

എണ്ണ - ആവിശ്യത്തിന്

പച്ചമുളക് കറിവേപ്പില - ആവിശ്യമെങ്കില്‍

ഉപ്പ്  ആവിശ്യത്തത്തിന്

എങ്ങനെ പാകം ചെയ്യാം

പച്ചരി 2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ചോറും പാലും ചേര്‍ത്ത് കട്ടിയായി നന്നായി അരച്ച് എടുക്കുക. കോഴിമുട്ട അടിച്ചതും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഇടലി മാവിനെ പോലെ കോരി ഒഴിക്കാവുന്ന കട്ടിയില്‍ മാവുണ്ടാക്കുക.

നെയ്യപ്പം ചുട്ടെടുക്കുന്നതു പോലെ എണ്ണയില്‍ ഓരോ തവി കോരിയൊഴിച്ച് ചുട്ടെടുക്കുക. ഇത് കറിയോടൊപ്പം കഴിക്കാവുന്ന രുചിയുള്ള മലബാറി വിഭവമാണ് ,ആവിശ്യമെങ്കില്‍ മാവില്‍ പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കാം. വെള്ളം ഒട്ടും ചേര്‍ക്കാതെ ഉണ്ടാക്കിയാല്‍ നല്ല മയമുള്ള മുട്ടസിര്‍ക്ക ഉണ്ടാക്കിയെടുക്കാം.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

FOOD

Related News

Latest News

Loading...please wait