ബേസന്‍ കാന്ത് വി തയ്യാറാക്കാം

Published on 22 August 2018 3:29 pm IST
×

ഒരു ഗുജറാത്തി പലഹാരമായാലോ ഇന്ന്. ബേസന്‍ കാന്ത്വി അഥവാ ഗുജറാത്തി കാന്ത് വി എന്നറയിപ്പെടുന്ന ഈ പലഹാരം ഗുജറാത്തികള്‍ക്കിടയില്‍ മാത്രമല്ല ഇപ്പോള്‍ പയ്യേ മലയാളികളുടെ പലഹാരങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.
ഇവന്‍ ഗുജറാത്തി ആണെങ്കിലും വളരെ എളുപ്പം നമുക്ക് വീട്ടില്‍ നിന്ന് തന്നെ ഉണ്ടാക്കാം. തൈരും
കടലപൊടിയും ചേര്‍ത്ത് ചെറു വലിപ്പത്തില്‍ ഉരുട്ടിയെടുക്കുന്ന ഇവ ഒരിക്കല്‍ ടോസ്റ്റ് ചെയ്താല്‍
പിന്നെ വിടില്ലെന്ന് ഉറപ്പ്. കുറഞ്ഞ സമയത്തിനുള്ളില്‍ വളരെ പെട്ടെന്ന് തന്നെ ഇവ തയ്യാറാക്കാം.
അല്‍പ്പം പുളിയും ഉപ്പു രുചിയും ചേര്‍ന്ന ഈ പലഹാരം മല്ലി പുതിന എന്നിവ കൊണ്ടുള്ള
ചട്ണിക്കൊപ്പമോ കെച്ചപ്പിനൊപ്പമോ ചേര്‍ത്ത് കഴിക്കാം..നല്ല ചൂട് ചായക്കൊപ്പം ഇവനെ കയ്യില്‍
കിട്ടിയാല്‍ ഉണ്ടല്ലോ പിന്നെ പറയേ വേണ്ട.. എങ്ങനെയാണ് ഇവ തയ്യാറാക്കുന്നതെന്ന് നോക്കാം
തയ്യാറാക്കുന്ന വിധം
1. ഒരു മീഡിയം സൈസ് ബൗളില്‍ തൈര് ഒഴിക്കുക. അത് നന്നായി പതപ്പിച്ച് എടുക്കുക.
2. അതിലേക്ക് പാകത്തിന് മഞ്ഞള്‍പൊടിയും കായവും ഉപ്പും ചേര്‍ക്കുക.
3. അതിലേക്ക് കടലമാവ് ചേര്‍ത്ത് കുഴമ്ബുപരിവത്തില്‍ തയ്യാറാക്കിയെടുക്കുക.
4. പിന്നീട് ഒരു കടായി ചൂടാക്കി മാവ് അതിലേക്കൊഴിക്കുക.
5. കട്ടപിടിക്കാതെ മാവ് കട്ടിയാകുന്നതുവരെ ഇളക്കികൊണ്ടിരിക്കണം.
6. അത് കുഴമ്പുപരിവത്തില്‍ ആയാല്‍ ഒന്നോ രണ്ടോ പ്ലേറ്റെടുത്ത് അവയില്‍ എണ്ണ തേച്ച് വെയ്ക്കുക. അതിലേക്ക് തയ്യാറാക്കിയ മാവ് ഒഴിക്കുക.
7. അഞ്ച് മിനിറ്റ് അവ തണുക്കാന്‍ വെയ്ക്കണം.
8. അതിന് ശേഷം രണ്ടിഞ്ച് നീളത്തില്‍ അവ മുറിച്ചെടുക്കു.
9. അതിന് മുകളിലേക്ക് കറിവേപ്പിലയും തേങ്ങ ചിരകിയതും ഇടുക.
10. അതിന് ശേഷം അവ നന്നായി ചുരുട്ടിയെടുക്കുക.
11. അതിനുശേഷം ഒരു പാന്‍ എടുത്ത് അല്‍പ്പം എണ്ണ ചൂടാക്കുക.
12. എണ്ണ ചൂടാക്കി അതിലേക്ക് കടുക് ചേര്‍ക്കാം.
13. ഇതിലേക്ക് കറിവേപ്പിലും ചേര്‍ക്കാം നന്നായി യോജിപ്പിക്കുക കാന്ത്വി റെഡി.
14. ആവശ്യാനുസരണം തേങ്ങയോ കറിവേപ്പിലയോ വെച്ച് അലങ്കരിക്കാം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait