വാസുവിന്റെ ഹോട്ടലിന് പേരില്ല

പേരിലെന്തിരിക്കുന്നുവെന്ന് വാസു
വി.എന്‍.അന്‍സല്‍
Published on 25 November 2017 11:24 am IST
×

കണ്ണൂര്‍: എഴുപതുകാരനായ മരുത്‌കെട്ടി വാസുവിന്റെ ഹോട്ടലിന് പേരില്ല. നഗരത്തില്‍ എന്‍.കെ.ബി.ടി പെട്രോള്‍ പമ്പിനു സമീപമാണ് വാസുവിന്റെ പേരില്ലാത്ത ഹോട്ടല്‍.
       മൂന്നു പതിറ്റാണ്ടുകളായി വാസു ഈ ഹോട്ടല്‍ നടത്തുന്നു. തളാപ്പ് ഹൗസിംഗ് കോളനിയിലെ ജയന്ത് നിവാസിലാണ് താമസം. അമ്മാവന്‍ നാരായണനായിരുന്നു ആദ്യമിത് നടത്തിയിരുന്നത്. മകന്‍ ബിജു കൂടെയുണ്ട്.
        പൊറോട്ട, പുട്ട് ,ചായ, ചോറ് തുടങ്ങി രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്ഷണങ്ങളുണ്ട്. മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് വില കുറവാണ്. ഊണിന് 40 രൂപയാണ്.
      നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം ഹോട്ടലിലാളില്ലെന്ന് വാസു പറഞ്ഞു. പണിക്കാരെയും കിട്ടാനില്ല. മുമ്പ് നല്ല ലാഭമുണ്ടായിരുന്നു. ഇപ്പോള്‍ പല തിരിമറികള്‍ നടത്തിയാണ് നടത്തിക്കൊണ്ടു പോകുന്നത്. അദ്ദേഹം പറഞ്ഞു.
        പേരിടാത്തെതെന്തേയെന്ന ചോദ്യത്തിന് പേരിലെന്തിരിക്കുന്നുവെന്ന മറുചോദ്യമായിരുന്നു ഉത്തരം.

 


 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait