നാടന്‍ കാന്താരി വേണോ? അബ്ദുല്ല തരും

 100 ഗ്രാമിന് 50 രൂപ
Published on 20 November 2017 12:11 pm IST
×

കണ്ണൂര്‍: കാന്താരിയുടെ ഔഷധ ഗുണം പറഞ്ഞറിയേണ്ട. കാന്താരിയുടെ അത്രയേ ഉള്ളൂ, എന്നിട്ടും.... പണ്ടുള്ളവരല്ല, ഇപ്പോഴും ഇങ്ങനെ പറയുന്നവരുണ്ട്. കാല്‍ടെക്‌സില്‍ കോഫി ഹൗസിനു മുമ്പിലെ കാന്താരിക്കച്ചവടം തകൃതിയാണ്.
       കിലോഗ്രാമിന് 450 രൂപയാണ് വില.100 ഗ്രാമിന് 50 രൂപ.900 രൂപ വരെയെത്തിയിരുന്നു ഇത്. റോഡരുകിലെ പെട്ടിയിലാണ് കച്ചവടം ഒരു ദിവസം 10 കിലോഗ്രാം വരെ കാന്താരി വിറ്റഴിയുന്നുണ്ടെന്ന് വില്പനക്കാരനായ കൂടാളിയിലെ കെ.അബ്ദുല്ല പറഞ്ഞു. കൂത്തുപറമ്പിലെ എം.വി.മഹമൂദാണ് പെട്ടിയുടമ. അബ്ദുല്ല സ്റ്റാഫാണ്.
കാന്താരി കൂടാതെ ഗ്രീന്‍ ടീ തുടങ്ങിയ നാടന്‍ ഉല്പന്നങ്ങളും ഇവിടെയുണ്ട്. വയനാട്ടില്‍ നിന്നാണ് കാന്താരി വരുത്തുന്നത്. ഇത് സൂപ്പര്‍ മാര്‍ക്കറ്റുകളിലും പച്ചക്കറിക്കടകളിലും മുഹമ്മദ് വിതരണം ചെയ്യുന്നുമുണ്ട്.
      കൊളസ്‌ടോള്‍ കുറ്റക്കാനും രക്തശുദ്ധീകരണത്തിനും കാന്താരി ഉപയോഗിക്കുന്നത് ശീലമാക്കാം. രാവിലെ 3, വൈകുന്നേരം 3 എന്ന നിലയിലാണ് ഉപയോഗിക്കേണ്ടതെന്ന് മുഹമ്മദ് കാന്താരിയോടൊപ്പം നല്കുന്ന നോട്ടീസില്‍ പറയുന്നു. വിദേശത്തുള്ളവര്‍ക്കു വേണ്ടിയാണ് കാന്താരി കൂടുതലായും കൊണ്ടു പോകുന്നതെന്ന് അബ്ദുല്ല പറഞ്ഞു. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍ക്കു വേണ്ടി കാന്താരി കൊണ്ടു പോകുന്നവര്‍ നിരവധിയാണെന്ന് അദ്ദേഹം പറഞ്ഞു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait