രുചിക്കൂട്ടാനും അലിയാതിരിക്കാനും മാരക രാസപദാര്‍ത്ഥങ്ങള്‍; പഞ്ചസാരയും ഉപ്പും പ്രതിക്കൂട്ടില്‍

Published on 29 June 2018 6:23 pm IST
×

കണ്ണൂര്‍: മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ കേടുകൂടാതിരിക്കാന്‍ പഞ്ചസാരയിലും ഉപ്പിലും മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതായി ആക്ഷേപം. നീണ്ട മണിക്കൂറുകള്‍ പുറത്ത് വെച്ചാല്‍ അലിഞ്ഞ് പോകാറുള്ള ഉപ്പ് ഇന്ന് മാസങ്ങള്‍ കഴിഞ്ഞാലും അലിയാറില്ലെന്ന കാര്യം ആക്ഷേപമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഉപ്പ് മാത്രമല്ല, പഞ്ചസാരയുടെയും അവസ്ഥ ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്നാണ് ഇവരുടെ നിരീക്ഷണം. പഞ്ചസാരയും ഉപ്പും കഴുകാതെ നേരിട്ട് ഉപയോഗിക്കുന്നതിനാല്‍ ഇതിന്റെ അപകടതീവ്രത ഏറുമെന്നും ഇവര്‍ പറയുന്നു. രുചിതീവ്രത വര്‍ദ്ധിപ്പിക്കാന്‍ മനുഷ്യാരോഗ്യത്തെ നശിപ്പിക്കുന്ന തരത്തിലുള്ള രാസപദാര്‍ത്ഥങ്ങള്‍ പ്രയോഗിക്കുന്നതിനെതിരെ നിയമനടപടികളെടുക്കണമെന്നും ബന്ധപ്പെട്ട ഫുഡ് സേഫ്റ്റി വിഭാഗം അടിയന്തിരമായി പഞ്ചസാരയും ഉപ്പും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന മുറവിളിയും ശക്തമാകുകയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

suger

Latest News

Loading...please wait