ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി       ആറളത്ത് വയോധികയുടെ ചെവി അറുത്തു മാറ്റിയ സംഭവം: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍      ധനലക്ഷ്മി ആശുപത്രിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക് 

അറവുശാലയിലെ മാലിന്യങ്ങള്‍ നടുറോഡില്‍, പകര്‍ച്ചവ്യാധി ഭീതിയില്‍ ജനങ്ങള്‍

Published on 02 June 2018 6:22 pm IST
×

ഇരിട്ടി :നിയമങ്ങള്‍ കാറ്റില്‍ പറത്തിഅറവുശാലയിലെ അറവുമാലിന്യങ്ങള്‍ നടുറോഡിലും കടത്തിണ്ണകളിലുംഇരിട്ടി ടൗണില്‍ മേലെ സ്റ്റാന്റിലാണ് അറവുശാലയിലെ കോഴിക്കാലും അവശിഷ്ടങ്ങളും നടുറോഡില്‍ അലക്ഷ്യമായി തള്ളിയത്.
ഇറച്ചിക്കടയില്‍ നിന്നുംകോഴിയെ അറുത്ത് ഇറച്ചിയെടുത്ത ശേഷമുള്ള അറവു മാലിന്യങ്ങളാണ് നടുറോഡിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും തള്ളുന്നത്. അറവുമാലിന്യങ്ങള്‍ സ്വന്തമായി  സംസ്‌ക്കരിക്കുന്നതിനു പകരം ചില ഇറച്ചി കടയുടമകള്‍ രണ്ടും മൂന്നും ദിവസത്തെ മാലിന്യങ്ങള്‍ കൂട്ടി വെച്ച ശേഷം കടയിലേക്കാവശ്യമായ കോഴികളെ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങില്‍ കയറ്റി ജനവാസകേന്ദ്രത്തിലുള്‍പെടെ തള്ളുന്നത് അടുത്ത കാലത്തായി വ്യാപകമായിരിക്കുകയാണ് ഇത്തരത്തില്‍ വാഹനത്തില്‍ വിദുര സ്ഥലത്ത് തള്ളാന്‍കടത്തുന്നതിനിടെ യാണ്അറവുമാലിന്യം വണ്ടിയില്‍ നിന്നും റോഡിലേക്ക് വീണതെന്നാണ് കരുതുന്നത്. സ്വന്തമായി അറവു മാലിന്യം സംസ്‌ക്കരിക്കാന്‍ പ്രത്യേക സൗകര്യമുള്‍പ്പെടെയുള്ളവര്‍ക്കു മാത്രമേ അറവുശാലകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സു നല്‍കാവൂ എന്നിരിക്കെ ആരോഗ്യ വകുപ്പിന്റെയും ബന്ധപ്പെട്ട മറ്റ് പല ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ മാലിന്യ സംസ്‌കര സൗകര്യമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചാണ് പലരും ഇറച്ചി കടകള്‍ ആരംഭിക്കുന്നത് ഇത്തരം ചില സ്ഥാപനങ്ങളില്‍ നിന്നുള്ള അറവു മാലിന്യങ്ങളാണ് ജനവാസ കേന്ദ്രത്തിലും പുഴകളിലും കുടിവെള്ള സംഭരണികളിലും തള്ളുന്നത്
ഇതുചീഞ്ഞ് നാറി ദുര്‍ഗന്ധം വമിച്ച് പട്ടികളും പക്ഷികളും മറ്റും കടിച്ച് വീട്ടുമുറ്റത്തും കിണറുകിലും കൊണ്ടിടുകയാണ് ഇതിനു പുറമെ നാടു മുഴുവന്‍ ഡെങ്കിപ്പനിയിലും നിപാഭീതിയിലും നട്ടം തിരിയുമ്പോഴാണ് ജനങ്ങളെ രോഗ ഭീതിയിലാക്കി നടുറോഡില്‍ ചില സ്ഥാപനങ്ങള്‍അറവുമാലിന്യങ്ങള്‍ തള്ളുന്നത്.ഇതിനെതിരെ നടപടിയെടുക്കേണ്ട ആരോഗ്യ വകുപ്പ് അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ ജന രോഷം ശക്തമാവുകയാണ്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait