കൊളസ്‌ട്രോള്‍ പേടിയില്ലാതെ ഓംലെറ്റ് കഴിക്കാം

Published on 26 May 2018 12:20 pm IST
×

കൊളസ്‌ട്രോളും ഷുഗറുമൊക്കെ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആള്‍ക്കാരിലും സാധാരണയായി കണ്ടു വരുന്നതാണ്. ആരോഗ്യസംരക്ഷണത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് മുട്ട. മുട്ടയുടെ മഞ്ഞക്കുരു കൊളസ്‌ട്രോള്‍ കൂട്ടും എന്ന് കരുതി മുട്ട വെള്ള മാത്രം കഴിക്കുന്നവരും കുറവല്ല. മുട്ട മുഴുവനായി കഴിക്കാതെ വെള്ള മാത്രം കഴിക്കുമ്പോള്‍ കാലറിയും കൊഴുപ്പും പൂരിത കൊഴുപ്പും കുറച്ചു മാത്രമേ ശരീരത്തിലെത്തൂ. അതിനാല്‍ കൊളസ്‌ട്രോളുള്ളവര്‍ക്കായി മുട്ട ഓംലെറ്റ് തയ്യാറാക്കാം. മഞ്ഞക്കുരു ഉപയോഗിക്കാതെ. 
ആവശ്യമായ ചേരുവകള്‍: മുട്ടവെള്ള മൂന്നു മുട്ടയുടേത് 
ഉപ്പ്  പാകത്തിന് 
തക്കാളി  ഒരു ചെറുത് 
കാരറ്റ് ഒരു ചെറിയ കഷണം 
സവാള ഒരു സവാളയുടെ പകുതി 
പച്ചമുളക് ഒന്ന്
മല്ലിയില പൊടിയായി അരിഞ്ഞത് അര വലിയ സ്പൂണ്‍ 
പാകം ചെയ്യുന്ന വിധം 
മുട്ടവെള്ള ഉപ്പു ചേര്‍ത്ത് നന്നായി അടിക്കുക. തക്കാളി, കാരറ്റ് സവാള, പച്ചമുളക് എന്നിവ വളരെ പൊടിയായി അരിയുക. അരിഞ്ഞ കൂട്ട് അടിച്ചു വച്ചിരിക്കുന്ന മുട്ടവെള്ളയുമായി നന്നായി യോജിപ്പിക്കുക. നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി, ഓംലെറ്റ് മിശ്രിതം ഒഴിച്ച് മൂടിവച്ചു വേവിക്കുക. വീറ്റ് ബ്രെഡിനൊപ്പം സാന്‍വിച്ച് ആക്കാന്‍ ബെസ്റ്റാണ് ഈ ഓംലെറ്റ്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait