മലബാറുകാരുടെ പ്രിയ വിഭവം മുട്ടമാല

Published on 22 May 2018 2:14 pm IST
×

നമ്മുടെ മലബാറുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് മുട്ടമാല. നോമ്പ് തുറയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവം കൂടിയാണ് ഇത്. കോഴിമുട്ട ഉപയോഗിച്ചാണ് ഈ വിഭവം ഉണ്ടാക്കുന്നത്. മുട്ടമാല തയ്യാറാക്കന്നതെങ്ങനെയെന്ന് നോക്കാം. 

കോഴിമുട്ട -20 എണ്ണം

പഞ്ചസാര : അരക്കിലോ 

കോഴി മുട്ടയുടെ മഞ്ഞ മാത്രം തിരിച്ചെടുത്തു നന്നായി അടിച്ചെടുത്ത ശേഷം ഒരു മുട്ടത്തോടില്‍ ചെറിയ ഒരു ദ്വാരമിട്ടു അതില്‍ ഈ മിശ്രിതം നിറയ്ക്കുക. പഞ്ചസാര ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പില്‍ വയ്ക്കുക. തിളച്ചുകൊണ്ടിരിക്കുന്ന പഞ്ചസാരപ്പാനിയില്‍ മുട്ടമഞ്ഞ നിറച്ച തോട് വട്ടത്തില്‍ കറക്കി ഒഴിച്ചു വറുത്തു കോരുക. മുട്ടത്തോടിന് പകരം ചെറിയ സുഷിരങ്ങളുള്ള തവിയോ പാത്രമോ ഉപയോഗിക്കാം. പേപ്പര്‍ ഗ്ലാസിന്റെ അടിയില്‍ സുഷിരമുണ്ടാക്കിയും ഉപയോഗിക്കാം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait