തയ്യാറാക്കാം സ്വാദിഷ്ടമായി ഏത്തപ്പഴം ഉണ്ണിയപ്പം

Published on 19 May 2018 2:19 pm IST
×

ഏത്തപ്പഴം കൊണ്ട് വിവിധ തരം വിഭവങ്ങള്‍ ഉണ്ടാക്കുന്നവരാണ് നമ്മള്‍. ഏത്തപ്പഴ പ്രഥമന്‍, ഏത്തപ്പഴം തേങ്ങ നിറച്ച് പുഴുങ്ങിയത് ഇങ്ങനെ പോകുന്നു ഐറ്റം. എന്നാല്‍ ഏത്തപ്പഴം കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാന്‍ എത്ര പേര്‍ക്ക് അറിയാം. ഇതാ ഏത്തപ്പഴ ഉണ്ണിയപ്പത്തിന്റെ റെസീപ്പി 

  • നല്ല പഴുത്ത ഏത്തപ്പഴം - 2എണ്ണം 
  • പച്ചരി കുതിര്‍ത്തത് -1കപ്പ്  
  • ശര്‍ക്കരപ്പാനി -1കപ്പ്  
  • ഏലയ്ക്കാപ്പൊടി - 4- 5 എണ്ണം 
  • തേങ്ങാക്കൊത്ത് വറുത്തത് -1 ടേബിള്‍ സ്പൂണ്‍  
  • എള്ള് - അര ടീ സ്പൂണ്‍

പച്ചരി 6 മണിക്കൂര്‍ കുതിര്‍ത്ത് അരയ്ക്കുക. പകുതി അരഞ്ഞ പരുവമാകുമ്പോള്‍ ഏത്തപ്പഴവും ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ശര്‍ക്കരപ്പാനിയും ചേര്‍ത്ത് ഒന്ന് അടിച്ചെടുക്കുക. ഈ കൂട്ടിലേക്ക് ഏലയ്ക്കാപ്പൊടിയും വറുത്തു വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും എള്ളും ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിക്കണം. ഉണ്ണിയപ്പക്കൂട്ട് ദോശ മാവിന്റെ പരുവത്തില്‍ ആയിരിക്കണം. ഉണ്ണിയപ്പ ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ മാവ് കോരിയൊഴിക്കുക. രണ്ടു വശവും മൊരിച്ചു വറുത്തെടുക്കുക.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait